ബംഗ്ലാദേശ് പവര്‍പ്ലേയിൽ മെച്ചപ്പെടണം – ആഷ്‍വെൽ പ്രിന്‍സ്

ബംഗ്ലാദേശ് താരം ലിറ്റൺ ദാസിന് പിന്തുണയുമായി ബാറ്റിംഗ് കോച്ച് ആഷ്‍വെൽ പ്രിന്‍സ്. താരം ഔട്ട് ഓഫ് ഫോം ആണെങ്കിലും വരും മത്സരങ്ങളിൽ അവസരം ലഭിയ്ക്കുമ്പോള്‍ താരം മികവ് പുലര്‍ത്തുമെന്നാണ് പ്രിന്‍സ് പറയുന്നത്. സ്കോട്‍ലാന്‍ഡിനെതിരെ ടീമിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും നൈയിം ഷെയിഖ് ഒമനെതിരെ മികവ് പുലര്‍ത്തിയതോടെ സൗമ്യ സര്‍ക്കാരിനും ലിറ്റൺ ദാസിനും ഒരു ഓപ്പണിംഗ് സ്ഥാനത്തിന് വേണ്ടി മത്സരിക്കേണ്ട സ്ഥിതിയാണുള്ളത്.

സൗമ്യ സര്‍ക്കാര്‍ സന്നാഹ മത്സരത്തിൽ റൺസ് കണ്ടെത്തിയെങ്കിലും ഒമാനെതിരെ താരത്തിനെയാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ബംഗ്ലാദേശ് പൊതുവേ പവര്‍പ്ലേയിൽ റൺസ് കണ്ടെത്തേണ്ടതുണ്ടെന്നും മെച്ചപ്പെട്ട പ്രകടനം ടീമംഗങ്ങളിൽ നിന്ന് ഈ ഘട്ടത്തിൽ വരുന്നതാണ് ഏറ്റവും പ്രധാനമെന്നും പ്രിന്‍സ് പറഞ്ഞു.

Exit mobile version