Bangladeshsouthafrica

ദക്ഷിണാഫ്രിക്കയെ 113 റൺസിലൊതുക്കി ബംഗ്ലാദേശ്

ടി20 ലോകകപ്പിലെ ഇന്നത്തെ ഗ്രൂപ്പ് ഡി മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ബംഗ്ലാദേശ്. 113 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയത്. 46 റൺസ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സനും 29 റൺസ് നേടിയ ഡേവിഡ് മില്ലറും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ പൊരുതി നിന്നത്.

23/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ക്ലാസ്സന്‍ – മില്ലര്‍ കൂട്ടുകെട്ട് 79 റൺസ് അഞ്ചാം വിക്കറ്റിൽ നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ദക്ഷിണാഫ്രിക്കയുടെ അവസാന ഓവറിലെ ആളിക്കത്തൽ സാധ്യതകള്‍ ഇല്ലാതാക്കി.

തന്‍സീം ഹസന്‍ സാകിബ് മൂന്നും ടാസ്കിന്‍ അഹമ്മദ് രണ്ടും വിക്കറ്റാണ് ബംഗ്ലാദേശിനായി നേടിയത്.

Exit mobile version