Picsart 23 10 11 09 57 10 365

ബാബർ അസം ഇന്ത്യക്ക് എതിരെ ഫോമിലേക്ക് ഉയരും എന്ന് വാട്സൺ

2023ലെ ഏകദിന ലോകകപ്പിൽ ഇതുവരെ ഫോം കണ്ടെത്താൻ ആകാതെ വിഷമിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇന്ത്യക്ക് എതിരായ മത്സരത്തിൽ അദ്ദേഹം ഫോമിലേക്ക് ഉയരും എന്ന് മുൻ ഓസ്ട്രേലിയൻ താരം വാട്സൺ പറഞ്ഞു. ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ 5 റൺസും ശ്രീലങ്കയ്‌ക്കെതിരെ 10 റൺസും മാത്രമായിരുന്നു ബാബർ നേടിയത്.

ഇനി അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയയെ ആണ് പാകിസ്താൻ നേരിടേണ്ടത്. “ബാബർ ഒരു ക്ലാസ് പ്ലെയറാണ്. അയാൾക്ക് ഇപ്പോൾ കുറച്ച് ഡ്രൈ സ്‌പെൽ ആയിരുന്നു, 30 റൺസിൽ താഴെയുള്ള അഞ്ച് ഇന്നിംഗ്‌സുകൾ. 2019 ന് ശേഷം ഇത് ആദ്യമായാണ് അവൻ ഇത്തരം ഒരു റൺ വരൾച്ചയിൽ ആകുന്നത്.” വാട്സൺ പറഞ്ഞു.

“ഇന്നലെ ബാബർ അസം നേരിട്ട ആദ്യ രണ്ട് പന്തുകൾ പോലും, അവൻ ശരിക്കും നല്ല പൊസിഷനിലേക്ക് തിരിച്ചെത്തുന്നത് നിങ്ങൾക്ക് കാണാം. അവൻ ഒരു ലോകോത്തര ബാറ്ററാണ്. അവൻ ഇന്ത്യയ്‌ക്കെതിരെ തിരികെ ഫോമിൽ എത്തും. അതിന് അവൻ പൂർണ്ണമായും തയ്യാറാണ്.” വാട്‌സൺ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

Exit mobile version