Site icon Fanport

ഈ ലോകകപ്പിൽ ഏറ്റവും ശക്തമായ ബൗളിംഗ് പാകിസ്താന് ആണെന്ന് ഷാഹിദ് അഫ്രീദി

വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഏറ്റവും ശക്തമായ ബൗളിംഗ് ലൈനപ്പ് ഉള്ള പാകിസ്താനാണ് എന്ന് ഷാഹിദ് അഫ്രീദി. ബാബർ അസമിൻ്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിൽ എത്തുമെന്നും മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി പ്രതീക്ഷ പ്രകടിപ്പിച്ചു.

അഫ്രീദി 24 05 26 14 22 33 054

.”പാകിസ്ഥാൻ ഫൈനലിൽ എത്തുമെന്ന് എനിക്ക് തോന്നുന്നു. കാരണം വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും സാഹചര്യങ്ങൾ നമ്മുടെ ടീമിന് അനുയോജ്യമാണ്. നമ്മുടെ ടീമിലെ സ്പിന്നർമാരെ നോക്കുകയാണെങ്കിൽ, അവർ മികച്ചവരാണ്. ഫാസ്റ്റ് ബൗളിംഗും മികച്ചതാണ്. ബാറ്റിംഗിലും ഞങ്ങൾക്ക് മികച്ച ശക്തിയുണ്ട്.” അഫ്രീദി പറഞ്ഞു.

“ലോകത്തിലെ ഒരു ക്രിക്കറ്റ് ടീമിലും ഇത്രയും ശക്തമായ ഒരു ബൗളിംഗ് ലൈനപ്പ് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങളുടെ നാല് ഫാസ്റ്റ് ബൗളർമാർക്കും ഒരുപാട് കഴിവുണ്ട്, അബ്ബാസിനെ പോലെ ബെഞ്ചിലിരിക്കുന്ന ബൗളർമാർക്ക് പോലും വലിയ കഴിവുണ്ട്.” അഫ്രീദി പറഞ്ഞു.

“ഇത്രയും മികച്ച കഴിവുകളുള്ള കളിക്കാർ ലോകോത്തര ബാറ്റർമാർക്കെതിരെ ഈ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കും. പാകിസ്താൻ ആണ് ഈ ലോകകപ്പിലെ എന്റെ ഫേവറിറ്റ്സ്” അഫ്രീദി പറഞ്ഞു

Exit mobile version