Picsart 24 06 08 08 11 07 594

വില്യംസൺ പറഞ്ഞത് സംഭവിച്ചു, ന്യൂസിലാണ്ടിനെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍ ബൗളിംഗ്

ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന് ന്യൂസിലാണ്ടിനെതിരെ വമ്പന്‍ ജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 159/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ കരുതുറ്റ പ്രകടനവുമായി എതിരാളികളെ 75 റൺസിന് ഓള്‍ഔട്ട് ആക്കി 84 റൺസിന്റെ വിജയം ആണ് ടീമിന് നൽകിയത്.

മത്സരത്തിന് മുമ്പ് അഫ്ഗാനിസ്ഥാന്‍ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റാണെന്ന് കെയിന്‍ വില്യംസൺ പറഞ്ഞിരുന്നു. അത് സംഭവിക്കുകയായിരുന്നു. വെറും 15.2 ഓവറുകള്‍ മാത്രമാണ് ന്യൂസിലാണ്ട് ബാറ്റിംഗിന് പിടിച്ച് നിൽക്കാനായത്. റഷീദ് ഖാനും ഫസൽഹഖ് ഫറൂഖി നാല് വീതം വിക്കറ്റും മൊഹമ്മദ് നബി രണ്ടും വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ചത്.18 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്സ് മാത്രമാണ് ന്യൂസിലാണ്ട് നിരയിൽ രണ്ടക്ക സ്കോര്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കമാണ് ടീമിന്റെ അടിത്തറ. കഴിഞ്ഞ മത്സരത്തിലേത് പോലെ അതിന് ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ 103/0 എന്ന നിലയിലായിരുന്ന അഫ്ഗാനിസ്ഥാന്‍ 158/6 എന്ന സ്കോറിലൊതുങ്ങുകയായിരുന്നു.

റഹ്മാനുള്ള ഗുര്‍ബാസ് 56 പന്തിൽ 80 റൺസ് നേടിയപ്പോള്‍ ഇബ്രാഹിം സദ്രാന്‍ 44 റൺസും അസ്മത്തുള്ള 13 പന്തിൽ 22 റൺസും നേടി. ബോള്‍ട്ടും മാറ്റ് ഹെന്‍റിയും രണ്ട് വിക്കറ്റുമായി ന്യൂസിലാണ്ട് ബൗളിംഗിൽ തിളങ്ങഇ.

Exit mobile version