ബംഗ്ലാദേശിന് നിരാശ, സെയ്ഫുദ്ദീൻ ഇനി ലോകകപ്പിൽ കളിക്കില്ല

ഇംഗ്ലണ്ടുമായുള്ള ടി20 ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ബംഗ്ലാദേശിന് മോശം വാർത്തയാണ് ലഭിക്കുന്നത്. അവരുടെ ഓൾറൗണ്ട് സെയ്ഫുദ്ദീന് ഇനി ഈ ലോകകപ്പിൽ കളിക്കാൻ ആകില്ല. പരിക്കേറ്റ താരം നാട്ടിലേക്ക് മടങ്ങും എന്ന് ബംഗ്ലാദേശ് അറിയിച്ചു. താരത്തിന്റെ നട്ടെല്ലിന് ആണ് പരിക്കേറ്റത്.

ഈ ലോകകപ്പിൽ ബംഗ്ലാദേശിന്റെ ആദ്യ നാല് മത്സരങ്ങളിൽ നിന്നായി ഓൾറൗണ്ടർ അഞ്ച് വിക്കറ്റ് നേടിയിരുന്നു. സൈഫുദ്ദീന് പകരം റൂബൽ ഹുസൈൻ ബംഗ്ലാദേശ് ടീമിൽ ഇടംനേടും. ബംഗ്ലാദേശിന്റെ ട്രാവലിംഗ് റിസർവ് താരങ്ങളിൽ ഒന്നായിരുന്നു ഹൊസൈൻ, ഒമാനിലും യുഎഇയിലും സ്ക്വാഡിനൊപ്പം താരം ഉണ്ടായിരുന്നു.

Exit mobile version