Picsart 23 10 30 14 08 12 743

ഇംഗ്ലണ്ട് ടി20 പ്ലാനും വെച്ചാണ് ഏകദിനം കളിക്കുന്നത് എന്ന് അക്തർ

ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് പാകിസ്താൻ താരം അക്തർ. വികലമായ തന്ത്രങ്ങളാണ് ഇംഗ്ലണ്ട് തോൽവിക്ക് കാരണമെന്ന് അക്തർ പറഞ്ഞു. ടി20 ക്രിക്കറ്റിനായുള്ള പ്ലാനും ആയാണ് ഇംഗ്ലണ്ട് ഏകദിന ഫോർമാറ്റിൽ കളിക്കുന്നത് എന്നു. ഇത് ഗുരുതരമായ പിഴവാണ് എന്നും അക്തർ പറഞ്ഞു.

“ഇന്ത്യ ഇംഗ്ലണ്ടിനെ വളരെ മോശമായി തോൽപ്പിച്ചു,” അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. “ടി20 ക്രിക്കറ്റിന്റെ ഘടകങ് ഏകദിനത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിന ആണ് ഇംഗ്ലണ്ട് മോശമായി തോറ്റത്. ആരാണ് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുക,ആരാണ് കൂട്ടുകെട്ടുകൾ നിർമ്മിക്കുക എന്നതിനെക്കുറിച്ച് ഒരു പ്ലാനിംഗ് അവർക്ക് ഇല്ല.” അക്തർ വിമർശിച്ചു.

ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് പുറത്തായതിൽ എനിക്ക് അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെസ്റ്റ് മത്സരങ്ങളിൽ ബാസ്ബോൾ മികച്ചതാണ്, എന്നാൽ നിങ്ങൾ ഏകദിനം ഏകദിനം പോലെ കളിക്കണം. അക്തർ പറഞ്ഞു.

Exit mobile version