Picsart 23 10 29 17 16 02 975

ശ്രീലങ്കൻ ടീമിൽ വീണ്ടും മാറ്റം

ശ്രീലങ്കയുടെ ലോകകപ്പ് സ്ക്വാഡിൽ വീണ്ടും മാറ്റം. അഫ്ഗാനിസ്ഥാനെതിരായ ശ്രീലങ്കയുടെ ടൂർണമെന്റിലെ അടുത്ത മത്സരത്തിന് മുന്നോടിയായി ലഹിരു കുമാര ആണ് ടീമിൽ നിന്ന് പുറത്തായത്. പൂനെയിൽ പരിശീലനത്തിനിടെ ഇടതു തുടയ്ക്ക് പരിക്കേറ്റ ലഹിരു കുമാരക്ക് പകരം ചമീര ശ്രീലങ്ക ടീമിൽ എത്തി‌. പരിക്കു കാരണം ശ്രീലങ്ക മാറ്റുന്ന മൂന്നാമത്തെ കളിക്കാരനാൺ ദുഷ്മന്ത ചമീര.

നേരത്തെ ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം ശ്രീലങ്കയ്ക്ക് ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ കഴിയാതിരുന്ന പ്രധാന കളിക്കാരിൽ ഒരാളായിരുന്നു ചമീര. ഓഗസ്റ്റിൽ നടന്ന ലങ്ക പ്രീമിയർ ലീഗിൽ ആയിരുന്നു ചമീരക്ക് പരിക്കേറ്റത്. നേരത്തെ പതിരണക്ക് പകരം ആഞ്ചലോ മാത്യൂസും ഷനകയ്ക്ക് പകരം ചമിക കരുണരത്നെയും ശ്രീലങ്കൻ ടീമിൽ എത്തിയിരുന്നു.

Exit mobile version