Picsart 23 03 22 21 00 41 788

ലോകകപ്പിലെ എല്ലാം മത്സരങ്ങളിലും സൂര്യകുമാറിനെ കളിപ്പിക്കണം, അവൻ കിരീടം നേടിത്തരും എന്ന് ഹർഭജൻ സിംഗ്

ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ എക്‌സ് ഫാക്‌ടർ ആണ് സൂര്യകുമാർ യാദവാണെന്ന് മുൻ സ്പിന്നർ ഹർഭജൻ സിംഗ്, ഇന്ത്യയെ മത്സരങ്ങൾ ജയിക്കാൻ മാത്രമല്ല ടൂർണമെന്റിൽ കിരീടം നേടാൻ വരെ സൂര്യകുമാറിന് സഹായിക്കാൻ ആകും എന്നും എല്ലാ മത്സരങ്ങളിലും സൂര്യയെ കളിപ്പിക്കണം എന്നും ഹർഭജൻ പറഞ്ഞു.

“സൂര്യകുമാർ യാദവിനെ ആണ് ഞാൻ ഉറ്റുനോക്കുന്നത്. അവൻ ഒരു എക്‌സ്-ഫാക്ടർ ആണ്. അവൻ ടൂർണമെന്റ് തന്നെ നിങ്ങൾക്ക് നേടി തരും. ഞാൻ ഒരു സെലക്ടറായിരുന്നെങ്കിൽ, എനിക്ക് ക്യാപ്റ്റൻ കഴിഞ്ഞാൽ എന്റെ ടീമിലെ ഏറ്റവും പ്രധാന കളിക്കാരൻ സൂര്യ ആയേനെ.” ഹർഭജൻ പറഞ്ഞു.

“ഞാൻ ടീം മാനേജ്‌മെന്റിന്റെ ഭാഗമായിരുന്നെങ്കിൽ ഞാൻ SKY തീർച്ചയായും കളിക്കും. ഇന്ത്യ അവനെ കളിക്കുമോ ഇല്ലയോ എന്ന് ആർക്കറിയാം?” ഹർഭജൻ സിംഗ് പറഞ്ഞു.

“ഞാൻ ആണെങ്കിൽ സൂര്യകുമാറിനെതിരെ ബൗൾ ചെയ്യാൻ ഭയപ്പെടും, അവൻ എന്നെ ഓർമ്മിപ്പിക്കുന്നത് എബി ഡിവില്ലിയേഴ്സിനെയാണ്. ഞങ്ങൾക്ക് അവനെപ്പോലെ ഒരു കളിക്കാരനെ വേണം. പരീക്ഷണം പരാജയപ്പെട്ടാലും, എല്ലാ മത്സരങ്ങളിൽ ഞാൻ അവനെ കളിപ്പിക്കണം” ഹർഭജൻ കൂട്ടിച്ചേർത്തു.

Exit mobile version