Site icon Fanport

“സ്വന്തം സ്ഥാനം ഉറപ്പിക്കാൻ അല്ല ടീമിനായാണ് ശ്രേയസ് കളിച്ചത്” – നാസർ ഹുസൈൻ

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ച ശ്രേയസ് അയ്യറിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. ഇന്ന് ശ്രേയസ് ടീമിനായാണ് കളിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ആയി കരുതലോടേ അവന് കളിക്കാമായിരുന്നു എന്നും എന്നാൽ അവൻ അതിനല്ല ആഗ്രഹിച്ചത് എന്നും നാസർ ഹുസൈം പറഞ്ഞു.

ശ്രേയസ് 23 11 02 20 01 01 132

ഇന്ന് 56 പന്തിൽ നിന്ന് 82 റൺസാണ് ശ്രേയസ് നേടിയത്. “ഇംഗ്ലണ്ടിനെതിരെ സൂര്യകുമാർ 49 റൺസ് നേടിയപ്പോൾ മുതൽ ശ്രേയസിനെ പുറത്താക്കണമെന്ന് ചിലർ പറയുന്നു. അതോർത്തിരുന്നു എങ്കിൽ അവൻ പല കളിക്കാരെയും പോലെ 40 പന്തിൽ 40 എടുക്കുമായിരുന്നു. പക്ഷേ അവൻ അങ്ങനെ ചെയ്തില്ല.” ഹുസൈൻ പറഞ്ഞു.

“അവൻ ഇന്ന് എല്ലാഭാഗത്തും അടിച്ചു തകർത്തു. അവൻ ടീമിനായി കളിച്ചു. ഇന്നത്തെപ്പോലെ ആക്രമണാത്മക മനോഭാവം അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു, ”ഹുസൈൻ കൂട്ടിച്ചേർത്തു.

Exit mobile version