Picsart 23 10 15 01 42 35 372

ശ്രീലങ്കൻ ക്യാപ്റ്റൻ ഷനകയ്ക്ക് പരിക്ക്, പകരക്കാരനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക ഇനി ഈ ലോകകപ്പിൽ കളിക്കില്ല. പാക്കിസ്ഥാനെതിരായ മത്സരത്തിനിടയിൽ ഏറ്റ പരിക്കാണ് ഷനകയ്ക്ക് തിരിച്ചടി ആയിരിക്കുന്നത്‌. പകരം ചാമിക കരുണരത്‌നെയെ ശ്രീലങ്ക ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി. ഷനക തിരികെയെത്താൻ ഏകദേശം മൂന്നാഴ്ച ആകും. അതാണ് ശ്രീലങ്ക പകരക്കാരനെ ഉൾപ്പെടുത്തിയത്.

കരുണരത്‌നെ ഷനകയെ പോലെ ഓൾറൗണ്ടർ ആയത് കൊണ്ട് നേരെ ആദ്യ ഇലവനിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടീമിനൊപ്പം സ്റ്റാൻഡ്‌ബൈ കളിക്കാരനായി യാത്ര ചെയ്തിരുന്ന കരുണരത്നെ തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരായ ശ്രീലങ്കയുടെ മത്സരത്തിൽ ഉണ്ടാകും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന കുഷാൽ മെൻഡിസ് ഷനകയ്ക്ക് പകരം ശ്രീലങ്കൻ ക്യാപ്റ്റൻ ആകും.

Exit mobile version