Site icon Fanport

“ഇന്ത്യൻ ടീമിൽ ഒരോരുത്തരുടെ വിജയവും ടീമിലെ മറ്റുള്ളവർ ആഘോഷിക്കുകയാണ്” – മുഹമ്മദ് ഷമി

ഇന്ത്യൻ ടീമിൽ എല്ലാവരും ഒരുമിച്ച് ആണ് കളി വിജയിപ്പിക്കുന്നത് എന്നും ടീം ഒറ്റക്കെട്ടായാണ് പൊരുതുന്നത് എന്നും മുഹമ്മദ് ഷമി. ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ അഞ്ചു വിക്കറ്റ് നേടിയതിനു ശേഷം സംസാരിക്കുക ആയിരിന്നു ഷമി. ഞങ്ങളുടെ ബൗളിംഗ് നല്ല നിലയിലാണ്, ഞങ്ങൾ പേസർമാർ എല്ലാം മികച്ച താളത്തിലുമാണ്. ഷമി പറഞ്ഞു.

ഇന്ത്യ 23 11 02 21 31 11 898

“ടീമിൽ എല്ലാവരും പരസ്പരം സന്തോഷം പങ്കിടുകയാണ്. ഒരോരിത്തരുടെ വിജയവും ബാക്കിയുള്ളവർ ആഘോഷിക്കുന്നു. അവരുടെ വിജയത്തിൽ സന്തോഷിക്കുന്നു, അതിലും പ്രധാനമായി, ഞങ്ങൾ ഒരു യൂണിറ്റായി ബൗൾ ചെയ്യുന്നു, അതിന്റെ ഫലമാണ് നിങ്ങൾ കാണുന്നത്.” ഷമി പറഞ്ഞു.

ലോകകപ്പുകളിൽ ഇന്ത്യയുടെ എറ്റവും മികവ്ഹ്ച വിക്കറ്റ് വേട്ടക്കാരനായതിൽ സന്തോഷമുണ്ട് എന്നും ഷമി പറഞ്ഞു. ഒരോ ഗ്രൗണ്ടി നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന തരത്തിലുള്ള പിന്തുണയ്ക്ക് കാണികൾ ഓരോരുത്തർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും ഷമി പറഞ്ഞു.

Exit mobile version