Site icon Fanport

ലോകകപ്പ് വിക്കറ്റ് വേട്ട, കുംബ്ലെയെ മറികടന്ന് മുഹമ്മദ് ഷമി

ഏകദിന ലോകകപ്പിൽ മുഹമ്മദ് ഷമി ഇന്ന് ഒരു നാഴികക്കല്ല് മറികടന്നു. ഇന്ന് തന്റെ ആദ്യ പന്തിൽ വിൽ യങിന്റെ വിക്കറ്റ് തെറിപ്പിച്ച ഷമി ലോകകപ്പിലെ തന്റെ വിക്കറ്റ് വേട്ട 32 ആക്കി ഉയർത്തി. ഏകദിന ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യയുടെ മൂന്നാമത്തെ ബൗളറായി മുഹമ്മദ് ഷമി ഇതോടെ മാറി. ഇതിഹാസ താരം അനിൽ കുംബ്ലെയുടെ 31 വിക്കറ്റ് എന്ന നേട്ടമാണ് ഷമി മറികടന്നത്.

ഷമി 23 10 22 14 59 45 136

ഷമിക്ക് ലോകകപ്പിൽ 15.31 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റ് ആണ് ഉള്ളത്. വെറും 12 ഇന്നിംഗ്സിൽ നിന്നാണ് 32 വിക്കറ്റുകൾ ഷമി വീഴ്ത്തിയത്. 44 വിക്കറ്റ് വീതം വീഴ്ത്തിയ സഹീർ ഖാനും ജവഗൽ ശ്രീനാഥുമാണ് ഈ പട്ടികയുടെ മുന്നിൽ ഉള്ളത്. ശ്രീനാഥ് 33 മത്സരങ്ങളിൽ നിന്നാണ് 44 വിക്കറ്റ് വീഴ്ത്തിയത്. സഹീർ ഖാൻ 23 മത്സരങ്ങളിൽ നിന്നും നാലു വിക്കറ്റ് വീഴ്ത്തി.

Exit mobile version