Picsart 23 10 22 17 53 59 198

ഇംഗ്ലണ്ടിന് എതിരെ ഷമിക്ക് പകരം അശ്വിൻ കളിക്കാൻ സാധ്യത

ഇന്ത്യയുടെ അടുത്ത മത്സരത്തിൽ ഷമി കളിക്കില്ല എന്ന് റിപ്പോർട്ടുകൾ‌. ലഖ്നൗവിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ ആണ് നേരിടേണ്ടത്. ലഖ്നൗവിലെ പിച്ച് സ്പിൻ ബൗളിംഗിബെ തുണക്കുന്ന പിച്ച് ആയതിനാൽ അശ്വിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ ആണ് ഇന്ത്യ ആലോചിക്കുന്നത്. അങ്ങനെ ആണെങ്കിൽ ഷമി ആദ്യ ഇലവനിൽ നിന്ന് പുറത്താകും.

അശ്വിൻ, കുൽദീപ്, ജഡേജ എന്നീ മുന്ന് സ്പിൻ ബൗളർമാരെ ആകും ഇന്ത്യ പ്രധാനമായും ആശ്രയിക്കുക. ഒപ്പം സിറാകും ബുമ്രയും ഉണ്ടാകും. ന്യൂസിലൻഡിന് എതിരെ അഞ്ചു വിക്കറ്റ് എടുത്ത മുഹമ്മദ് ഷമിയെ പുറത്ത് ഇരുത്തിയാൽ വലിയ വിമർശനം ഇന്ത്യ നേരിടേണ്ടി വരും. ചിലപ്പോൾ സിറാജിന് ഒരു മത്സരത്തിൽ വിശ്രമം നൽകുന്നതും ഇന്ത്യ ആലോചിക്കും. ഒക്ടോബർ 29നാണ് ഇന്ത്യ ഇംഗ്ലണ്ട് മത്സരം. അശ്വിൻ അവസാനം ചെന്നൈയിൽ നടന്ന മത്സരത്തിൽ ആയിരുന്നു കളിച്ചത്.

Exit mobile version