Picsart 23 10 10 21 10 31 221

“ഞങ്ങൾക്ക് വളരെ നല്ല പ്ലാൻ ഉണ്ടായിരുന്നു, പക്ഷേ നടപ്പിലാക്കാൻ കഴിഞ്ഞില്ല” – ഷാകിബ്

ഇന്ന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിലെ നിരാശ പങ്കുവെച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബ് ഉൽ ഹസൻ. ബംഗ്ലാദേശിന് ഇംഗ്ലണ്ടിന് എതിരെ കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു എന്നും എന്നാൽ അത് പ്രാവർത്തികം ആക്കാൻ ആയില്ല എന്നും ഷാകിബ് പറഞ്ഞു. ഇന്ന് 137 റൺസിന്റെ പരാജയമാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്‌.

“ആദ്യ പത്ത് ഓവറിൽ നാല് നേരത്തെ വിക്കറ്റ് നഷ്ടപ്പെടുമ്പോൾ, നിങ്ങൾക്ക് പിന്നെ 350 എടുക്കാൻ ആകില്ല. ഞങ്ങൾക്ക് വളരെ നല്ല പ്ലാൻ ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾക്ക് അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല.” ഷാകിബ് പറഞ്ഞു

“ആദ്യത്തെ അഞ്ച് സിക്‌സ് ഓവറിൽ പന്ത് നന്നായി സ്വിംഗ് ചെയ്തു. അപ്പോഴാണ് കളി ഇംഗ്ലണ്ടിന്റെ ഭാഗത്തേക്ക് പോയത്” അദ്ദേഹം പറഞ്ഞു.

“ഇതൊരു നീണ്ട ടൂർണമെന്റാണ്. നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്, ചില കടുത്ത മത്സരങ്ങൾ വരാനിരിക്കുന്നു. നമുക്ക് തളരാൻ കഴിയില്ല. നമ്മൾ മുന്നോട്ട് പോകും.” ഷാകിബ് പറഞ്ഞു ‌

Exit mobile version