Afghanistansrilanka

പാക്കിസ്ഥാനെതിരെയുള്ള മത്സരം നൽകിയ ആത്മവിശ്വാസം ടീമിനൊപ്പം തുടരുന്നു – ഷഹീദി

ഏത് ലക്ഷ്യവും ചേസ് ചെയ്യാമെന്ന ആത്മവിശ്വാസം തന്റെ ടീമിനിപ്പോള്‍ ഉണ്ടെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഹഷ്മത്തുള്ള ഷഹീദി. പാക്കിസ്ഥാനെതിരെയുള്ള മത്സരം നൽകിയ ആത്മവിശ്വാസം ആണ് അതെന്നും ഷഹീദി വ്യക്തമാക്കി.

ശ്രീലങ്കയ്ക്കെതിരെ മൂന്ന് മേഖലകളിലും ടീം മികച്ച് നിന്നുവെന്നും അത് ഏറെ സന്തോഷം നൽകുന്നുവെന്നും ഷഹീദി പറഞ്ഞു. ഈ ടീമിൽ തനിക്ക് അഭിമാനമുണ്ടെന്നും അഫ്ഗാന്‍ നായകന്‍ സൂചിപ്പിച്ചു.

ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണെന്നും താന്‍ അതാണ് ചെയ്യുവാന്‍ ശ്രമിക്കുന്നതെന്നും ഷഹീദി പറ‍ഞ്ഞു.

Exit mobile version