Picsart 23 10 31 12 03 35 214

ഇന്ത്യൻ ആരാധകർ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാൻ നായകൻ

ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാന് ഇന്ത്യൻ ആരാധകർ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാൻ നായകൻ ഹഷ്മത്തുള്ള ഷാഹിദി. ഇന്നലെ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. അതിനു ശേഷം സംസാരിക്കുക ആയിരുന്നു ഷഹ്മദുള്ള.

“എല്ലാ അഫ്ഗാനിസ്ഥാൻ പിന്തുണക്കാരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒപ്പം ഞങ്ങളെ പിന്തുണച്ചതിന് ഇന്ത്യൻ ആരാധകരോട് പ്രത്യേകിച്ച് നന്ദി പറയുന്നു,” ഷാഹിദി പറഞ്ഞു.

മത്സര ശേഷം സ്പിന്നർ റാഷിദ് ഖാനെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ ആണെന്ന് ഷാഹിദി പറഞ്ഞു. അവൻ ടീമിന് ഊർജ്ജവും പോസിറ്റിവിറ്റിയും തരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“റാഷിദ് ഖാൻ സ്പെഷ്യൽ ആണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുമാണ് അദ്ദേഹം. അവൻ ഊർജ്ജസ്വലനാണ്. ഊർജ്ജവും പോസിറ്റിവിറ്റിയും അദ്ദേഹം ടീമിൽ നിറയ്ക്കുന്നു.” ഷാഹിദി പറഞ്ഞു.

Exit mobile version