Picsart 23 10 05 01 04 10 838

“സച്ചിനെ പോലെ ആരുമില്ല, 2011ൽ സച്ചിനായി ലോകകപ്പ് നേടാൻ ഒരോ താരവും ആഗ്രഹിച്ചു” – ഹർഭജൻ

സച്ചിനെ പോലെ ഇന്ത്യൻ ക്രിക്കറ്റിൽ ആരും ഇല്ല എന്നും ആരും ഉണ്ടാകില്ല എന്നും മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. വിരാട് കോഹ്ലിക്ക് വേണ്ടി ഇന്ത്യ ലോകകപ്പ് നേടണം എന്ന ചർച്ചകളെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഹർഭജൻ. 2011ൽ എല്ലാ താരങ്ങളും സച്ചിനായി ലോകകപ്പ് നേടാൻ ആഗ്രഹിച്ചിരുന്നു എന്നും ഇപ്പോൾ അങ്ങനെ ഒരു താരത്തിനായും ആരും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല എന്നും ഹർഭജൻ പറഞ്ഞു.

“2011ലെ ടീമും 2023ലെ ടീമും തമ്മിൽ വ്യത്യാസമുണ്ട്. 2011ലെ ടീം ഒറ്റക്കെട്ടായിരുന്നു; എല്ലാവർക്ക് സച്ചിന് വിജയിക്കണമെന്നായിരുന്നു ആഗ്രഹം. 2023ലെ ടീമിനെ കുറിച്ച് എനിക്കറിയില്ല. ആരെങ്കിലും ഇത്തരത്തിൽ ഒരു ബഹുമാനവും സ്നേഹവും സമ്പാദിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.” ഹർഭജൻ പറഞ്ഞു.

“എല്ലാ കളിക്കാരും ഇപ്പോൾ രാജ്യത്തിനായി ലോകകപ്പ് നേടാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാൽ ഏതെങ്കിലും ഒരു കളിക്കാരന് വേണ്ടി നേടണമെന്ന് ആരും ആഗ്രഹിക്കുന്നുണ്ടാകില്ല” ഹർഭജൻ സിംഗ് പറഞ്ഞു.

“നിങ്ങൾ ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുക. ഞാൻ ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിച്ചത്, ഒരു വ്യക്തിക്ക് വേണ്ടിയല്ല. . ആരാധകർ ഇന്ത്യയുടെ വിജയത്തിനായി പ്രാർത്ഥിക്കണം ഇന്ത്യ വിജയിക്കണമെന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു

Exit mobile version