Southafrica

102 റൺസ് വിജയം, ദക്ഷിണാഫ്രിക്ക വിജയിച്ച് തുടങ്ങി

ശ്രീലങ്കയ്ക്കെതിരെ തകര്‍പ്പന്‍ വിജയം നേടി ലോകകപ്പിന് മിന്നും തുടക്കം കുറിച്ച് ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 428/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് 326 റൺസ് മാത്രമേ നേടാനായുള്ളു. 44.5 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്. കുശൽ മെന്‍ഡിസ് 42 പന്തിൽ 76 റൺസ് നേടിയപ്പോള്‍ ചരിത് അസലങ്ക 65 പന്തിൽ 79 റൺസ് നേടി പുറത്തായി.

ഇവര്‍ക്ക് പുറമെ 68 റൺസ് നേടിയ ദസുന്‍ ഷനക ആണ് പൊരുതി നോക്കിയ മറ്റൊരു താരം. കസുന്‍ രജിത 33 റൺസ് നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോയെറ്റ്സേ മൂന്നും മാര്‍ക്കോ ജാന്‍സനും കാഗിസോ റബാഡയും കേശവ് മഹാരാജും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version