Picsart 23 10 11 20 18 16 160

ലോകകപ്പിൽ ലാറയെ മറികടന്ന് രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്നലെ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയെ മറികടന്നു. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സ്കോറർ നേടുന്ന കാര്യത്തിൽ രോഹിത് ലാറയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി. ഇന്നലെ ബംഗ്ലാദേശിന് എതിരെ 40 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സും സഹിതം 48 റൺസാണ് അദ്ദേഹം നേടിയത്.

ഈ ഇന്നിംഗ്‌സോടെ രോഹിത് ലാറയെ മറികടന്ന് ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സ്‌കോറർമാരിൽ നാലാമത്തെ താരമായി. രോഹിതിന് ഇപ്പോൾ 21 ഇന്നിങ്സിൽ നിന്ന് 1226 റൺസ് ലോകകപ്പിൽ ഉണ്ട്. സച്ചിൻ ടെണ്ടുൽക്കർ (2278 റൺസ്), റിക്കി പോണ്ടിംഗ് (1743 റൺസ്), കുമാർ സംഗക്കാര (1531 റൺസ്) എന്നിവർക്ക് പിറകിൽ ആണ് രോഹിത് ഇപ്പോൾ ഉള്ളത്.

Most runs in World Cups:

Sachin – 2278 (44 innings)
Ponting – 1743 (42 innings)
Sangakkara – 1532 (35 innings)
Rohit – 1226* (21 innings)

Exit mobile version