Picsart 23 10 29 22 23 15 628

ഇന്ത്യയുടെ റൺസ് ആവശ്യമുള്ളതിലും 30 റൺസ് കുറവായിരുന്നു എന്ന് രോഹിത് ശർമ്മ

ഇന്ത്യ ഇന്ന് ഉയർത്തിയ സ്കോർ ടീം ആഗ്രഹിച്ചതിലും മുപ്പതോളം റൺസ് കുറവായിരുന്നു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യക്ക് ഇന്ന് 229 റൺസ് മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ. എന്നിട്ടും 100 റൺസിന്റെ വിജയം നേടാൻ ഇന്ത്യക്ക് ആയി. ഇന്ന് ടീമിന്റെ ഒരുപാട് മികച്ച വ്യക്തിത്വങ്ങളെ കാണാൻ ആയി എന്ന് രോഹിത് ശർമ്മ പറഞ്ഞു.

ഞങ്ങളുടെ എല്ലാ പരിചയസമ്പന്നരായ കളിക്കാരും ഇന്ന് ശരിയായ സമയത്ത് നല്ല പ്രകടനം നടത്തി ഞങ്ങൾക്ക് വിജയം നേടിത്തന്നു. ഇംഗ്ലണ്ട് വളരെ നന്നായി ബൗൾ ചെയ്തു. ഞങ്ങൾക്ക് പൊരുതാൻ കഴിയുന്ന ഒരു ടോട്ടലിൽ എത്താൻ ഞങ്ങൾ ആഗ്രഹിച്ചു. ബാറ്റ് കൊണ്ട് ഞങ്ങൾ മികച്ച ൽരകടബം നടത്തിയില്ല. രോഹിത് പറഞ്ഞു.

മൂന്ന് വിക്കറ്റ് തുടക്കത്തിൽ വീഴുന്നത് അനുയോജ്യമായ സാഹചര്യമല്ല. ഞങ്ങൾക്ക് ഒരു 30 റൺസ് കുറവായിരുന്നു. എങ്കിലും തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി എതിർ ടീമിനെ സമ്മർദ്ദത്തിൽ ആക്കാൻ ഞങ്ങൾക്ക് ആയി. എല്ലായ്പ്പോഴും ഞങ്ങളുടെ സീമർമാരെ ഞങ്ങൾക്ക് ആശ്രയിക്കാം. അവർ സാഹചര്യങ്ങൾ മുതലെടുത്തു. അവർ പന്ത് ശരിയായ സ്ഥലങ്ങളിൽ എറിഞ്ഞു. ഞങ്ങൾക്ക് ബൗളിംഗിൽ നല്ല ബാലൻസ് ഉണ്ട്. രോഹിത് ശർമ്മ മത്സര ശേഷം പറഞ്ഞു.

Exit mobile version