സ്വതസിദ്ധമായ ശൈലിയില്‍ കളിയ്ക്കാനായില്ല, ബൗളര്‍മാര്‍ക്ക് പിന്തുണയുള്ള പിച്ചായിരുന്നു, അതിനാല്‍ കരുതല്‍ വേണ്ടി വന്നു

122 റണ്‍സുമായി ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ രോഹിത് തനിക്ക് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാനാകാത്തതിന്റെ കാരണം തുറന്ന് പറഞ്ഞു. മത്സരത്തിലുടനീളം ഇരു ഇന്നിംഗ്സുകളിലും ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് മികച്ച പിന്തുണയായിരുന്നുവെന്നും അതിനാല്‍ തന്നെ ടീമിനു വേണ്ടി കരുതലോടെ ഇന്നിംഗ്സ് മുന്നോട്ട് നയിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

ആദ്യ ഓവറുകള്‍ വലിയ റിസ്ക് എടുക്കാതെ കളിയ്ക്കുവാനാണ് ശ്രമിച്ചത്, അതിനു ശേഷം കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി മുന്നോട്ട് പോകുവാനായിരുന്നു ശ്രമം. ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് പിന്തുണയുണ്ടായിരുന്നതിനാല്‍ വളരെ പ്രയാസകരമായിരുന്നു ബാറ്റ് ചെയ്യുവാന്‍, അതിനാല്‍ തന്നെ മികച്ച കൂട്ടുകെട്ടുകളായിരുന്നു ടീമിനു ഏറെ ആവശ്യമെന്നും രോഹിത് പറഞ്ഞു.

Exit mobile version