Site icon Fanport

“രോഹിത് ശർമ്മ എന്ന ക്യാപ്റ്റൻ ശരിയായ സമയത്ത് അദ്ദേഹത്തിന്റെ ഏറ്റവും മികവിൽ എത്തുകയാണ്”- ഗിൽക്രിസ്റ്റ്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗിൽക്രിസ്റ്റ്. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി ശരിയായ സമയത്ത് ഏറ്റവും ഉയരങ്ങളിൽ എത്തുകയാണ് എന്ന് ഗില്ലി പറഞ്ഞു. അദ്ദേഹം ശരിക്കും പക്വത പ്രാപിച്ചു എന്ന് താൻ കരുതുന്നു എന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

രോഹിത്

“ഇന്ത്യയുടെ ക്യാപ്റ്റനാകുക, പ്രത്യേകിച്ച് എംഎസ് ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും പുറകിൽ വരുമ്പോൾ, കഠിനമായ ജോലിയാണ്, എന്നിരുന്നാലും, ശർമ്മ ഒരു നേതാവെന്ന നിലയിൽ നന്നായി പക്വത പ്രാപിക്കുന്നുണ്ടെന്നും സമ്മർദത്തെ നന്നായി കൈകാര്യം ചെയ്യന്നുണ്ട് എന്നും താൻ മനസ്സിലാക്കുന്നു.” ഗിൽക്രിസ്റ്റ് പറഞ്ഞു.

“മൈതാനത്ത് മികച്ച നീക്കങ്ങൾ നടത്താൻ അദ്ദേഹത്തിന് ആകുന്നു‌.അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കണമോ എന്ന് ആളുകൾ ചോദ്യം ചെയ്തിരുന്നു. പക്ഷേ,ആ ചോദ്യങ്ങൾ എല്ലാം ഇപ്പോൾ അവസാനിച്ചു” ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.

Exit mobile version