Picsart 23 08 20 09 40 35 193

ലോകകപ്പ് മത്സരം മാറ്റാനുള്ള ആവശ്യവുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും

2023 ഏകദിന ലോകകപ്പിന് മുന്നോടിയായി ഒരു ലോകകപ്പ് ഫിക്സ്ചർ കൂടെ മാറ്റാൻ സാധ്യത. ലോകകപ്പിലെ ഒരു മത്സരം മാറ്റാനുള്ള അഭ്യർത്ഥനയുമായി ഇപ്പോൾ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്സി‌എ) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) സമീപിച്ചതായാണ് റിപ്പോർട്ട്.

ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ് എച്ച്‌സിഎയുടെ ആശങ്ക. നിലവിലെ ഷെഡ്യൂൾ അനുസരിച്ച്, ന്യൂസിലൻഡും നെതർലൻഡും ഒക്ടോബർ 9 ന് ഹൈദരബാദിൽ മത്സരിക്കുന്നുണ്ട്. അതിനു തൊട്ടടുത്റ്റ്ഗ ദിവസം, പാകിസ്ഥാൻ ഒക്ടോബർ 10ന് ശ്രീലങ്കയെയും നേരിടും.

ഈ ബാക്ക്-ടു-ബാക്ക് മത്സരങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നത് എളുപ്പമാകില്ല എന്ന് ഹൈദരാബാദ് പോലീസ് ആശങ്ക പ്രകടിപ്പിച്ചു. പ്രത്യേകിച്ചും പാകിസ്ഥാൻ മത്സരം ആണെന്നിരിക്കെ ആശങ്ക കൂടുതലാണെന്നും അധികൃതർ പറയുന്നു. ഒരു മത്സരത്തിന് ഏകദേശം 3,000 പോലീസുകാരെ വിന്യസിക്കേണ്ടതായുണ്ട്‌. തുടർച്ചയായ രണ്ട് ഗെയിമുകൾക്ക് സുരക്ഷ ഒരുക്കുകയെന്നത് വെല്ലുവിളിയാണ് എന്നും അതുകൊണ്ട് ഒരു മത്സരം മാറ്റണം എന്നുമാണ് അപേക്ഷ. ഇതിൽ ഉടൻ തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നേരത്തെയും ലോകകപ്പ് ഷെഡ്യൂളിൽ ചില മത്സരങ്ങൾ സുരക്ഷ പറഞ്ഞ് മാറ്റേണ്ടി വന്നിരുന്നു.

Exit mobile version