Picsart 23 10 08 21 11 32 416

രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത് എന്ന് ഗവാസ്കർ

കെ എൽ രാഹുലിന്റെ ഓസ്ട്രേലിയക്ക് എതിരായ പ്രകടനം ഒരു പിഴവ് പോലും ഇല്ലാത്തത് ആയിരുന്നു എന്നു ഗവാസ്കർ. 97 റൺസ് എടുത്ത് പുറത്താകാതെ നിന്ന കെ എൽ രാഹുൽ ആയിരുന്നു ഇന്ത്യയെ ഓസ്ട്രേലിയക്ക് എതിരെ വിജയത്തിലേക്ക് നയിച്ചത്. “വിരാടിന്റെ അനുഭവപരിചയം ടീമിന് ആവശ്യമായിരുന്നു, എന്നാൽ രാഹുലിന്റെ ഇന്നിംഗ്‌സ് നമ്മൾ മറക്കരുത്. രാഹുൽ പുറത്താകാതെ 97 റൺസെടുത്തു, ഒരു ചുവട് പോലും അദ്ദേഹത്തിന് തെറ്റിയില്ല.” ഗവാസ്കർ പറഞ്ഞു.

കോഹ്ലിക്ക് ഒരു ക്യാച്ച് വിട്ടതിന്റെ അൽപ്പം ഭാഗ്യമുണ്ടായി. എന്നാൽ രാഹുലിന് അതിന്റെ ആവശ്യവും ഉണ്ടായില്ല. അവൻ കളിക്കുന്ന രീതി കാണാൻ വളരെ സന്തോഷമുണ്ട്. അവന്റെ കഴിവ് നമുക്കെല്ലാം അറിയാം. അദ്ദേഹം ഇപ്പോൾ ബാറ്റ് ചെയ്യുന്ന രീതി ടൂർണമെന്റിന്റെ ശേഷിക്കുന്ന സമയങ്ങളിൽ ഇന്ത്യയ്ക്ക് നല്ല പ്രതീക്ഷ നൽകുന്നു. അഞ്ചാം നമ്പറിൽ ഇന്നിംഗ്‌സ് ഒരുമിച്ച് നിർത്താൻ കഴിയുന്ന ഒരാളാണ് രാഹുൽ,” ഗവാസ്‌കർ കൂട്ടിച്ചേർത്ത

Exit mobile version