Site icon Fanport

സെഞ്ച്വറി ആഗ്രഹിച്ചിരുന്നു, 4 അടിച്ചത് 6 ആയെന്ന് രാഹുൽ

ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യയുടെ വിജയ ശില്പിയായ കെ എൽ രാഹുൽ താൻ ഒരു സെഞ്ച്വറി ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞു. 97 റൺസ് എടുത്ത രാഹുൽ പുറത്താകാതെ നിന്നിരുന്നു‌. താൻ സെഞ്ച്വറി പൂർത്തിയാക്കാൻ ആയി കണക്കു കൂട്ടലുകൾ നടത്തിയുരുന്നു എന്ന് പറഞ്ഞ രാഹുൽ അവസാനത്തെ സിക്സ് താൻ ഫോർ അടിച്ചപ്പോൾ സിക്സ് ആയിപ്പോയതാണ് എന്ന് രാഹുൽ പറഞ്ഞു.

രാഹുൽ 23 10 09 00 50 19 832

അവസാന രാഹുൽ ബാറ്റു ചെയ്യുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ 5 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ഒരു ഫോറും സിക്സും അടിച്ചാൽ വിജയവും സെഞ്ച്വറിയും ഒരുമിച്ച് നേടാമായിരുന്നു എന്ന് അറിയാമായിരുന്നു എന്ന് രാഹുൽ പറഞ്ഞു. എന്നാൽ അത് നടന്നില്ല എന്നും പിന്നെ ഒരു ദിവസം സെഞ്ച്വറിയിൽ എത്താം എന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയുടെ ഫീൽഡ് കഴിഞ്ഞ താൻ കുളിച്ച് വന്ന് കുറച്ച് വിശ്രമിക്കാം എന്ന് കരുതിയിരുന്നു. എന്നാൽ കുളിച്ചു കഴിഞ്ഞ ഉടനെ തന്നെ തനിക്ക് ബാറ്റിങിന് എത്തേണ്ടി വന്നു എന്ന് രാഹുൽ പറഞ്ഞു. ഇന്ത്യ വളരെ പെട്ടെന്നായിരുന്നു 2-3 എന്ന നിലയിൽ തകർന്നത്

Exit mobile version