Site icon Fanport

ഭാര്യമാർ കടക്ക് പുറത്ത്, നിലപാട് കടുപ്പിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ടിൽ ലോകകപ്പിനായുള്ള ആരവങ്ങൾ ഉയർന്നു കഴിഞ്ഞു. ക്രിക്കറ്റ് മാമാങ്കത്തിനായി ലോകമൊരുങ്ങുമ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിലപാട് കടുപ്പിക്കുന്നു. പാകിസ്ഥാൻ താരങ്ങൾ ഭാര്യമാരെയും കൂട്ടുകാരികളെയും ലോകകപ്പിനായി കൊണ്ട് പോകരുതെന്ന നിർദ്ദേശമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചിരിക്കുന്നത്.

ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ പോലും പാകിസ്താനെ ക്രിക്കറ്റ് ആരാധകർ പെടുത്തുന്നില്ല. 4-0 തിനാണ് ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടത്. ഇംഗ്ലണ്ടിനും ആസ്ടേലിയയ്ക്കുമെതിരായ 9 മത്സരങ്ങളിൽ പാകിസ്ഥാൻ പരാജയപ്പെട്ടു. നോട്ടിംഗ്ഹാമിൽ വെച്ച് മെയ് 31 നു വെസ്റ്റ് ഇൻഡീസിനെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം.

Exit mobile version