Picsart 23 08 05 21 37 56 024

പാകിസ്താന്റെ ലോകകപ്പിലെ ഒരു മത്സരം കൂടെ മാറ്റും

ഏകദിന ലോകകപ്പിലെ പാകിസ്താന്റെ ഒരു മത്സരം കൂടെ തീയതി മാറ്റാൻ സാധ്യത. നവംബർ 12ന് കാളിപൂജയോട് അനുബന്ധിച്ച് പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം മാറ്റണം എന്ന് ആവശ്യപ്പെട്ട് പ്രാദേശിക സുരക്ഷാ ഏജൻസികൾ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. അവർ ഐ സി സിയെയും ബന്ധപ്പെട്ടിട്ടുണ്ട്.

ഇന്ത്യ vs പാകിസ്ഥാൻ മത്സരവും ശ്രീലങ്ക പാകിസ്താൻ മത്സരവും മാറ്റാൻ ഇതിനകം ധാരണ ആയിട്ടുണ്ട്. അഹമ്മദാബാദിൽ ഒക്ടോബർ 15-ന് നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ഒക്ടോബർ 14നേക്ക് മാറ്റിയിരുന്നു. ശ്രീലങ്കയും പാകിസ്ഥാൻ മത്സരം ഒക്ടോബർ 10-നേക്കും മാറ്റിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ വലിയ ഉത്സവമാണ് കാളി പൂജ. അന്ന് ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ ലഭിച്ചേക്കില്ല എന്ന ആശങ്കയാണ് പാകിസ്താൻ ഇംഗ്ലണ്ട് മത്സരം മാറ്റാനുള്ള് ആവശ്യത്തിനു പിറകിൽ.

Exit mobile version