Picsart 23 10 11 20 39 39 533

ഇന്ത്യയെ നേരിടാനായി പാകിസ്താൻ അഹമ്മദാബാദിൽ എത്തി

ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിനായി പാകിസ്താൻ ക്രിക്കറ്റ് ടീം അഹമ്മദബാദിലേക്ക് എത്തി. ബുധനാഴ്ച ഉച്ചക്ക് അവർ അഹമ്മദാബാദിൽ വിമാനമിറങ്ങി. ഈ ലോകകപ്പിൽ ഏവരും ഉറ്റു നോക്കുന്ന മത്സരം ഒക്ടോബർ 14നാണ് നടക്കുന്നത്. പാകിസ്താൻ നാളെ മുതൽ അഹമ്മദബാദിൽ പരിശീലനം നടത്തും.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആയിരുന്നു പാകിസ്താന്റെ ആദ്യ രണ്ട് മത്സരങ്ങൾ. ആ മത്സരങ്ങൾ രണ്ടു പാകിസ്താൻ വിജയിച്ചിരുന്നു‌. ഇന്ത്യയും രണ്ട് മത്സരങ്ങളും വിജയിച്ച് ആകും ഈ മത്സരത്തിലേക്ക് എത്തുന്നത്. ഇന്ത്യ നാളെ അഹമ്മദാബാദിലേക്ക് എത്തും.

അവസാനമായി ഏഷ്യാ കപ്പ് സൂപ്പർ ഫോർ സ്റ്റേജിൽ ആയിരുന്നു ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യയോട് 228 റൺസിന്റെ തോൽവി പാകിസ്താൻ ഏറ്റുവാങ്ങിയിരുന്നു‌. നരേന്ദ്രമോദി സ്റ്റേഡിയത്തിലും അതുപോലൊരു വിജയമാകും ഇന്ത്യ ആഗ്രഹിക്കുന്നത്.

Exit mobile version