“ഷമി അധികം സംസാരിക്കുന്ന ആളല്ല, പ്രവർത്തിയിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ” – ശ്രേയസ് അയ്യർ

മുഹമ്മദ് ഷമിയെ പ്രശംസിച്ച് ശ്രേയസ് അയ്യർ. ഇന്ന് വിക്കറ്റ് കണ്ടപ്പോൾ തന്നെ ഇത് ഷമിക്ക് തിളങ്ങാൻ ആകുന്ന വിക്കറ്റ് ആണെന്ന് തനിക്ക് തോന്നി എന്ന് ശ്രേയസ് അയ്യർ പറഞ്ഞു. “താൻ ഡ്രസിംഗ് റൂമിൽ വെച്ച് ഷമിയുമായി സംസാരിച്ചു. ഇത് നിങ്ങളുടെ വിക്കറ്റാണെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. കാരണം അദ്ദേഹം പന്ത് നന്നായി സീം ചെയ്യുന്ന ഒരാളാണ്. വർഷങ്ങളോളം ഇന്ത്യക്ക് വേണ്ടി കളിച്ച് പരിചയസമ്പത്തുണ്ട്. ഡ്രസ്സിംഗ് റൂമിൽ അദ്ദേഹം ശാന്തനായ ഒരു മനുഷ്യനാണ്. അദ്ദേഹം അധികം സംസാരിക്കില്ല, പ്രവർത്തിയിൽ ആണ് അദ്ദേഹം ശ്രദ്ധിക്കുന്നത്” അയ്യർ പറഞ്ഞു.

“നിങ്ങൾ ഷമിയെ നോക്കുമ്പോഴെല്ലാം, അദ്ദേഹം അവിടെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ പോകുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നു. അദ്ദേഹം തന്റെ അവസരം വരുന്നതിനായി കാത്തിരിക്കുകയും എപ്പോഴും അത് മുതലെടുക്കുകയും ചെയ്യുന്നു. അതിനാൽ അത് അദ്ദേഹത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ബുംറയും സിറാജും തുടക്കം മുതൽ മികച്ച രീതിയിൽ ആയിരുന്നു ഇന്ന് ബൗൾ ചെയ്തത്” അയ്യർ കൂട്ടിച്ചേർത്തു.

ഈ വലിയ ജയത്തിലൂടെ ലോകകപ്പിലെ ഏറ്റവും മികച്ച ടീമാണെന്ന് ഇന്ത്യ അടിവരയിടുക ആണ് എന്ന് ഗവാസ്കർ

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ലെ ഏറ്റവും മികച്ച ടീമാണ് തങ്ങളെന്ന് ഇന്ത്യ ഇന്ന് തെളിയിച്ചിരിക്കുകയാണ് എന്ന് ഗവാസ്കർ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ 243 റൺസിന്റെ വിജയം അതാണ് കാണിക്കുന്നത് എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ പറഞ്ഞു.

“നിങ്ങൾ ചാമ്പ്യന്മാരാകാൻ ആഗ്രഹിക്കുന്നു, നിങ്ങൾ വലിയ വിജയം നേടുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമാണെന്ന് കാണിക്കാൻ ആഗ്രഹിക്കുന്നു, അത് തന്നെയാണ് ഇപ്പോൾ ഇന്ത്യൻ ടീം ചെയ്യുന്നത്.” ഗവാസ്കർ പറഞ്ഞു.

“നെതർലൻഡ്‌സിനെതിരെ ഒരു മത്സരമുണ്ട്, അത് അപ്രസക്തമായേക്കാം, കാരണം ഇന്ത്യ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. പക്ഷേ, നോക്കൗട്ട് ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ എവിടെയും കാലിടറാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല,” ഗവാസ്‌കർ പറഞ്ഞു.

“ഇന്ത്യക്ക് ആയി കളിക്കാൻ പറ്റുന്ന ഒരോ അവസരവും അഭിമാനകരമാണ്” – കോഹ്ലി

ഇന്ത്യക്ക് ആയി കളിക്കാൻ ആകുന്ന ഒരോ അവസരവും താൻ അഭിമാനകരമായി കാണുന്നു എന്ന് വിരാട് കോഹ്ലി. ഇന്ന് തന്റെ ജന്മദിനത്തിൽ ഏകദിനത്തിലെ 49ആം സെഞ്ച്വറി നേടിയ ശേഷം സംസാരിക്കുക ആയിരുന്നു കോഹ്ലി. എനിക്ക് അവസരം നൽകിയതിന് ദൈവത്തോട് ഞാൻ നന്ദിയുള്ളവനാണ്. കോഹ്ലി പറഞ്ഞു.

ഈ മഹത്തായ വേദിയിൽ ഈ വലിയ ജനക്കൂട്ടത്തിന് മുന്നിൽ എന്റെ ജന്മദിനത്തിൽ നൂറ് നേടുന്നത് വളരെ സന്തോഷകരമാണ്. രാജ്യത്തിനായി കളിക്കാൻ കിട്ടുന്ന ഒരോ അവസരവും അഭിമാനകരമായിട്ടാണ് താൻ കാണുന്നത്. കോഹ്ലി പറഞ്ഞു.

“ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു വിക്കറ്റായിരുന്നു ഇത്, രോഹിതിൽ നിന്നും ശുഭ്മാനിൽ നിന്നും ഞങ്ങൾക്ക് മികച്ച തുടക്കം ലഭിച്ചു, അത് തുടരുക എന്നതായിരുന്നു എന്റെ ജോലി. പത്താം ഓവറിന് ശേഷം പന്ത് സ്ലോ ആകാനും ടേൺ ചെയ്യാനും തുടങ്ങി, അത് കളി മന്ദഗതിയിലാക്കി, ആഴത്തിൽ ബാറ്റ് ചെയ്യുക എന്നതായിരുന്നു എന്റെ റോൾ. ടീം മാനേജ്‌മെന്റ് എന്നെ അറിയിച്ചത് അതാണ്.” കോഹ്ലി പറഞ്ഞു.

“ജഡേജ ഈ ടീമിന് എന്താണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ മത്സരം” – രോഹിത് ശർമ്മ

ഇന്ന് ബാറ്റുകൊണ്ടും പന്ത് കൊണ്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച രവീന്ദ്ര ജഡേജയെ പ്രശംസിച്ച് രോഹിത് ശർമ്മ. രവീന്ദ്ര ജഡേജ ഇന്ന് 15 പന്തിൽ 29 റൺസ് നേടുകയും കൂടാതെ 5 വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ തകർക്കുകയും ചെയ്തിരുന്നു‌. ജഡേജ എന്തിനാണ് ടീമിൽ എന്ന ചോദ്യങ്ങൾക്ക് ഉള്ള മറുപടിയാണ് ഈ പ്രകടനം എന്ന് രോഹിത് പറഞ്ഞു.

“ജഡേജ ഞങ്ങൾക്ക് ആയി മികച്ച സംഭാവനകൾ നൽകുന്ന താരമാണ്. വർഷങ്ങളായി എല്ലാ ഫോർമാറ്റിലും കളിക്കുന്നു. ജഡേജ നമുക്ക് എന്താണെന്നതിന് ഇന്ന് ഒരു ക്ലാസിക്കൽ ഉദാഹരണമായിരുന്നു. അവസാനം വന്ന് നിർണായകമായ റൺസ് നേടി. പിന്നീട് വിക്കറ്റുകൾ വീഴ്ത്തി.” രോഹിത് പറഞ്ഞു ‌

“അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ടീമിലെ പങ്ക് അറിയാം. അവനിൽ നിന്നുള്ള പ്രതീക്ഷകൾ എന്താണെന്ന് അറിയാം” തന്റെ പ്രധാന ഓൾറൗണ്ടറെ പ്രശംസിച്ചുകൊണ്ട് രോഹിത് ശർമ പറഞ്ഞു.

താൻ ഒരിക്കലും സച്ചിന്റെ അത്ര മികച്ച താരമാകില്ല എന്ന് കോഹ്ലി

ഇന്ന് സച്ചിന്റെ സെഞ്ച്വറി റെക്കോർഡിനൊപ്പം എത്തിയ കോഹ്ലി താൻ ഒരിക്കലും സച്ചിന്റെ മികവിന് ഒപ്പം എത്തില്ല എന്ന് പറഞ്ഞു. മത്സര ശേഷം സംസാരിക്കുക ആയിരുന്നു വിരാട് കോഹ്ലി. സച്ചിൻ എന്റെ ഹീറോയാണ്, ഞാനൊരിക്കലും സച്ചിന്റെ അത്ര മികച്ചവനാവില്ല. അത് എന്തു ചെയ്താലും ആകില്ല. വിരാട് കോഹ്ലി പറഞ്ഞു.

എന്റെ ഹീറോയുടെ റെക്കോർഡിന് ഒപ്പം എത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക കാര്യമാണ്. ബാറ്റിങ്ങിന്റെ കാര്യത്തിൽ അദ്ദേഹം പെർഫെക്ഷൻ ആണ്. ഇത് എനിക്ക് വളരെ വൈകാരിക നിമിഷമാണ്, ഞാൻ എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയാം, ഞാൻ അദ്ദേഹത്ത്ർ ടിവിയിൽ കണ്ടു വളർന്ന ദിവസങ്ങൾ എനിക്കറിയാം. കോഹ്ലി പറഞ്ഞു.

ദൈവം എന്നെ അനുഗ്രഹിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഈ വർഷങ്ങളിലെല്ലാം ഞാൻ ചെയ്ത കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. കോഹ്ലി പറഞ്ഞു. ഇന്നത്തെ സെഞ്ച്വറിയോടെ കോഹ്ലി 49 സെഞ്ച്വറികളിൽ എത്തി. സച്ചിനും 49 ഏകദിന സെഞ്ച്വറികൾ ആണ് നേടിയിട്ടുള്ളത്. കോഹ്ലി എത്രയും പെട്ടെന്ന് 50ആം സെഞ്ച്വൃറി നേടട്ടെ എന്ന് സച്ചിൻ ആശംസിച്ചു

4 മത്സരങ്ങൾ 16 വിക്കറ്റ്!! മുഹമ്മദ് ഷമി മാജിക്ക്!!

മുഹമ്മദ് ഷമിയുടെ ഗംഭീര ബൗളിംഗ് ഫോം ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും തുടരുന്നത് കാണാൻ ആയി. ഇന്ന് രണ്ടു വിക്കറ്റുകൾ നേടിയതോടെ ഈ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ലീഡിംഗ് വിക്കറ്റ് ടേക്കർ ആയി മുഹമ്മദ് ഷമി മാറി. ഇന്നത്തെ വിക്കറ്റുകളോടെ 4 മത്സരങ്ങളിൽ നിന്ന് ഷമിക്ക് 16 വിക്കറ്റുകൾ ആയി. ബുമ്രയെ ഷമി മറികടന്നു. ടൂർണമെന്റിലെ ആദ്യ നാലു മത്സരങ്ങൾ കളിക്കാതെ ആണ് ഷമി ഒന്നാമത് എത്തിയത്.

മൊത്തം വിക്കറ്റ് വേട്ടയിൽ ഓസ്ട്രേലിയയുടെ ആഡം സാമ്പ ആണ് മുന്നിൽ ഉള്ളത്. അദ്ദേഹത്തിന് 19 വിക്കറ്റുകൾ ഉണ്ട്. ഷമി ഇന്ന് മാക്രമിനെയും വാൻ ഡെർ ഡസനെയും ആണ് പുറത്താക്കിയത്. ശ്രീലങ്കയ്ക്ക് എതിരെയും ന്യൂസിലൻഡിന് എതിരെയും ഷമി അഞ്ചു വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റും വീഴ്ത്തി.

ഷമിക്ക് ലോകകപ്പിൽ ആകെ 47 വിക്കറ്റുകൾ ആയി. വെറും 15 ഇന്നിംഗ്സിൽ നിന്ന് ആണ് 47 വിക്കറ്റുകൾ. ഇന്ത്യക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എടുക്കുന്ന താരമായി ഷമി കഴിഞ്ഞ മത്സരത്തോടെ മാറിയിരുന്നു.

ഇന്ത്യയുടെ തീപ്പൊരി ബൗളിംഗ്!! ദക്ഷിണാഫ്രിക്കയും വീണു!! ഒന്നാം സ്ഥാനം ഉറപ്പ്!

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും വിജയിച്ച് ഇന്ത്യ ലോകകപ്പ് ലീഗ് ഘട്ടത്തിൽ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയെ 243 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്‌. ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 83 റൺസിന് പുറത്തായി. ഇന്ത്യയുടെ എട്ട് മത്സരങ്ങളിൽ നിന്നുള്ള എട്ടാം വിജയമാണ് ഇത്. ജഡേജ ഇന്ത്യക്ക് ആയി അഞ്ചു വിക്കറ്റ് നേടി ബൗളർമാരിൽ മികച്ചു നിന്നു.

ഇന്നും ഇന്ത്യൻ പേസർമാർ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയ. തന്റെ ആദ്യ ഓവറിൽ സിറാജ് ഡി കോക്കിനെ ബൗൾഡ് ആക്കി. വെറും 5 റൺസ് മാത്രമാണ് ഡി കോക്ക് ഇന്ന് നേടിയത്. ഒമ്പതാം ഓവറിൽ ജഡേജയ്ക്ക് പന്ത് നൽകിയ രോഹിതിന് മൂന്നാം പന്തിൽ തന്നെ ഫലം ലഭിച്ചു. ജഡേജ ബാവുമയെ പുറത്തക്കി.

അടുത്ത ഓവറിൽ ഷമിയും വിക്കറ്റ് എടുത്തു. മാക്രമിനെ ആണ് ഷമി പുറത്താകിയത്. മാക്രം 9 റൺസ് മാത്രം എടുത്തു. അടുത്തത് ക്ലാസന്റെ ഊഴം ആയിരുന്നു. ക്ലാസൻ ജഡേജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. അടുത്ത ഓവറിൽ ഷമി വാൻ ഡെർ ഡുസനെയും എം ബി ഡബ്യു ആക്കി. 13.1 ഓവറിൽ 40/5 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി.

ആറാം വിക്കറ്റിൽ മില്ലറും യാൻസണും കൂട്ടുകെട്ട് പടുക്കാൻ നോക്കി എങ്കിലും വിജയിച്ചില്ല. 11 റൺസ് എടുത്തു നിൽക്കെ മില്ലറിനെ ജഡേജ ബൗൾഡ് ആക്കി. ദക്ഷിണാഫ്രിക്ക 59/6. അധികം വൈകാതെ കേശവ് മഹാരാജിനെയും ജഡേജ പുറത്താക്കി. ദക്ഷിണാഫ്രിക്ക 67-7

14 റൺസ് എടുത്ത് പ്രതിരോധം തീർത്ത യാൻസണെ കുൽദീപ് പുറത്താക്കി. അതിനു പിന്നാലെ റബാദയെ പുറത്താക്കി ജഡേജ തന്റെ അഞ്ചാം വിക്കറ്റ് നേടി. പിന്നാലെ കുൽദീപ് വിജയം പൂർത്തിയാക്കി. ഇന്ത്യക്ക് ആയി ജഡേജ 5 വിക്കറ്റ് നേടിയപ്പോൾ ഷമിയും കുൽദീപും 2 വിക്കറ്റും സിറാജ് ഒരു വിക്കറ്റു നേടി.

ബാറ്റിംഗ് അത്ര എളുപ്പമല്ലാതിരുന്ന ഈഡൻ ഗാർഡനിലെ സ്ലോ പിച്ചിൽ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യറിന്റെയും പക്വതയാർന്ന ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് കരുത്തായത്. വിരാട് സച്ചിന്റെ ഏകദിന റെക്കോർഡിനൊപ്പം എത്തിയ 49ആം സെഞ്ച്വറി ഇന്ന് നേടി.

മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ഇന്ന് ലഭിച്ചത്. രോഹിത് ശർമ്മ ആക്രമിച്ചു തന്നെ കളി തുടങ്ങി. 24 പന്തിൽ നിന്ന് 40 റൺസ് എടുത്താണ് രോഹിത് പുറത്തായത്. ആദ്യ പത്ത് ഓവറിൽ 90 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു. 23 റൺസ് എടുത്ത ഗിൽ പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിൽ ആയി. മഹാരാജിന്റെ മികച്ച സ്പിൻ ഇന്ത്യൻ സ്കോറിംഗിന്റെ വേഗത കുറച്ചു. ശ്രേയസും കോഹ്ലിയും പതുക്കെ കളിച്ച് ഇന്നിംഗ്സ് കെട്ടിപടുത്തു.

ശ്രേയസ് 87 പന്തിൽ നിന്ന് 77 റൺസ് ആണ് എടുത്തത്. 2 സിക്സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. കെ എൽ രാഹുൽ 8 റൺസ് എടുത്തും പിറകെ പുറത്തായി. അപ്പോഴും കോഹ്ലി ഒരു വശത്ത് ക്ഷമയോടെ ബാറ്റു ചെയ്തു. അവസാനം സൂര്യകുമാർ റൺ കണ്ടെത്തിയതോടെ ഇന്ത്യ 300ലേക്ക് അടുത്തു. സൂര്യ 13 പന്തിൽ നിന്ന് 22 റൺസ് എടുത്ത് പുറത്തായി.

കോഹ്ലി 121 പന്തിൽ നിന്ന് 101 റൺസ് എടുത്തു. 10 ഫോർ അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ജഡേജ അവസാനം 15 പന്തിൽ നിന്ന് 29 റൺസ് എടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി എൻഡിഡി, യാൻസൺ, റബാഡ, മഹാരാജ്, ഷംസി എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

കോഹ്ലിയെ അഭിനന്ദിച്ച് സച്ചിൻ, എത്രയും പെട്ടെന്ന് 50ആം സെഞ്ച്വറി നേടട്ടെ എന്ന് ആശംസ

ഇന്ന് സച്ചിൻ ടെൻഡുൽക്കറുടെ 49 ഏകദിന സെഞ്ച്വറി എന്ന റെക്കോർഡിൽ എത്തിയ വിരാട് കോഹ്ലിയെ അഭിനന്ദിച്ച് സച്ചിൻ ടെൻഡുൽക്കർ. എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ ആണ് സച്ചിൻ വിരാടിനെ അഭിനന്ദിച്ചത്. വിരാട് നന്നായി കളിച്ചു. ഈ വർഷം ആദ്യം 49-ൽ നിന്ന് 50-ലേക്ക് എനിക്ക് എനിക്ക് 365 ദിവസമെടുത്തു. നിങ്ങൾ 49-ൽ നിന്ന് 50-ലേക്ക് പോയി അടുത്ത കുറച്ച് ദിവസങ്ങളിൽ എന്റെ റെക്കോർഡ് തകർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ!! സച്ചിൻ എക്സിൽ കുറിച്ചു.

ഒരു സെഞ്ച്വറി കൂടെ നേടിയാൽ വിരാട് കോഹ്ലി സച്ചിനെയും മറികടന്ന് ഏകദിന സെഞ്ച്വറിയിൽ ഒറ്റയ്ക്ക് മുന്നിൽ നിൽക്കും. വെറും 277 ഇന്നിംഗ്സിൽ നിന്നാണ് കോഹ്ലി 49 ഏകദിന സെഞ്ച്വറിയിൽ എത്തിയത്. സച്ചിൻ 49 സെഞ്ച്വറിയിൽ എത്താൻ 452 ഇന്നിംഗ്സിൽ എടുത്തിരുന്നു.

ദൈവത്തിനൊപ്പമെത്തിയ രാജാവ്!! സച്ചിന്റെ സെഞ്ച്വറി റെക്കോർഡിനൊപ്പം വിരാട് കോഹ്ലി

ഇന്ന് മറ്റൊരു കിംഗ് കോഹ്ലി ദിനം ആയിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ സെഞ്ച്വറിയോടെ കോഹ്ലി സച്ചിന്റെ റെക്കോർഡിനൊപ്പം എത്തി. ഇന്നത്തെ സെഞ്ച്വറി കോഹ്ലിയുടെ 49ആം ഏകദിന സെഞ്ച്വറി ആയിരുന്നു. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി എന്ന ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി എന്ന റെക്കോർഡിനൊപ്പം കോഹ്ലി എത്തി.

ഈ ലോകകപ്പിൽ തന്നെ സച്ചിനെ മറികടന്ന് 50ആം ഏകദിന സെഞ്ച്വറി നേടുക ആകും കോഹ്ലിയുടെ ലക്ഷ്യം. ഈ ലോകകപ്പിലെ കോഹ്ലിയുടെ രണ്ടാം സെഞ്ച്വറിയാണിത്‌. നേരത്തെ ബംഗ്ലാദേശിന് എതിരെയും കോഹ്ലി സെഞ്ച്വറി നേടിയിരുന്നു.

ഇന്ന് ഈഡൻസ് ഗാർഡൻസിൽ അത്ര എളുപ്പമായിരുന്നില്ല കോഹ്ലിയുടെ ഇന്നിംഗ്സ്. 121 പന്തിൽ നിന്ന് 101 റൺസ് എടുത്ത് കോഹ്ലി നോട്ടൗട്ട് ആയി നിന്നു. 10 ഫോർ മാത്രമെ കോഹ്ലി ഇന്ന് നേടിയുള്ളൂ.

277 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി 49 സെഞ്ച്വറിയിൽ എത്തിയത്. സച്ചിൻ 452 ഇന്നിംഗ്സിൽ നിന്നായിരുന്നു 49 ഏകദിന സെഞ്ച്വറിയിൽ എത്തിയത്. 31 സെഞ്ച്വറി നേടിയ രോഹിത് ആണ് മൂന്നാമത്.

Most Centuries
In ODI’s
49 Virat Kohli 277
49 Sachin Tendulkar 452
31 Rohit Sharma 251
30 Ricky Ponting 365
28 Santath Jayasurya 433

കോഹ്ലിക്ക് ചരിത്ര സെഞ്ച്വറി, ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മികച്ച സ്കോർ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ മികച്ച ടോട്ടൽ ഉയർത്തി ഇന്ത്യ. ബാറ്റിംഗ് അത്ര എളുപ്പമല്ലാതിരുന്ന ഈഡൻ ഗാർഡനിലെ സ്ലോ പിച്ചിൽ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയി. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യറിന്റെയും പക്വതയാർന്ന ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് കരുത്തായത്. വിരാട് സച്ചിന്റെ ഏകദിന റെക്കോർഡിനൊപ്പം എത്തിയ 49ആം സെഞ്ച്വറി ഇന്ന് നേടി.

മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ഇന്ന് ലഭിച്ചത്. രോഹിത് ശർമ്മ ആക്രമിച്ചു തന്നെ കളി തുടങ്ങി. 24 പന്തിൽ നിന്ന് 40 റൺസ് എടുത്താണ് രോഹിത് പുറത്തായത്. ആദ്യ പത്ത് ഓവറിൽ 90 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു. 23 റൺസ് എടുത്ത ഗിൽ പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിൽ ആയി. മഹാരാജിന്റെ മികച്ച സ്പിൻ ഇന്ത്യൻ സ്കോറിംഗിന്റെ വേഗത കുറച്ചു. ശ്രേയസും കോഹ്ലിയും പതുക്കെ കളിച്ച് ഇന്നിംഗ്സ് കെട്ടിപടുത്തു.

ശ്രേയസ് 87 പന്തിൽ നിന്ന് 77 റൺസ് ആണ് എടുത്തത്. 2 സിക്സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. കെ എൽ രാഹുൽ 8 റൺസ് എടുത്തും പിറകെ പുറത്തായി. അപ്പോഴും കോഹ്ലി ഒരു വശത്ത് ക്ഷമയോടെ ബാറ്റു ചെയ്തു. അവസാനം സൂര്യകുമാർ റൺ കണ്ടെത്തിയതോടെ ഇന്ത്യ 300ലേക്ക് അടുത്തു. സൂര്യ 13 പന്തിൽ നിന്ന് 22 റൺസ് എടുത്ത് പുറത്തായി.

കോഹ്ലി 121 പന്തിൽ നിന്ന് 101 റൺസ് എടുത്തു. 10 ഫോർ അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ജഡേജ അവസാനം 15 പന്തിൽ നിന്ന് 29 റൺസ് എടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി എൻഡിഡി, യാൻസൺ, റബാഡ, മഹാരാജ്, ഷംസി എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ്, ഹിറ്റ്മാൻ രോഹിതിന് ഒരു റെക്കോർഡ് കൂടെ!!

ഹിറ്റ്മാൻ എന്ന് തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ വിളിക്കാം. ഇന്ന് ഒരു റെക്കോർഡ് കൂടെ രോഹിത് തന്റെ പേരിലാക്കി. ഏകദിനത്തിൽ ഒരു വർഷം ഏറ്റവും കൂടുത സിക്സുകൾ അടിക്കുന്ന താരമായി രോഹിത് ശർമ്മ മാറി. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 2 സിക്സ് അടിച്ചതോടെ രോഹിത് ഈ വർഷം 58 സിക്സസിൽ എത്തി. ഡി വില്ലിയേഴ്സിന്റെ റെക്കോർഡിനൊപ്പം ആണ് എത്തിയത്‌.

എ ബി ഡി 2015ൽ 58 സിക്സ് അടിച്ചിരുന്നു. ആ റെക്കോർഡിനൊപ്പം രോഹിത് എത്തി. ഗെയ്ല് 2019ൽ 56 സിക്സും അടിച്ചിരുന്നു. രോഹിത് ശർമ്മ ഈ ഫോമിൽ ആണെങ്കിൽ ഈ ലോകകപ്പിൽ എ ബി ഡിയുടെ 58 സിക്സ് എന്ന റെക്കോർഡും തകർത്ത് ഒറ്റയ്ക്ക് മുന്നിൽ എത്തും.

Most Sixes
In a Calendar Year in ODI’s
58 AB De Villiers 2015
58 Rohit Sharma 2023
56 Chris Gayle 2019
48 Shahid Afrifi 2002

റെക്കോർഡുകളും നാഴികക്കല്ലുകളും മറികടന്ന് കോഹ്ലിയുടെ ഇന്നിങ്സ്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്നിങ്സിൽ വിരാട് കോഹ്ലി നിരവധി നാഴികക്കല്ലുകൾ ആണ് മറികടന്നത്. ഇന്ന് അർധ സെഞ്ച്വറി നേടിയതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 50ൽ അധികം റൺസ് നേടുന്ന രണ്ടാമത്തെ താറ്റമായി കോഹ്ലി മാറി. ഇത് 119ആം തവണയാണ് ഏകദിനത്തിൽ കോഹ്ലി അമ്പതോ അതിലധികമോ റൺസ് എടുക്കുന്നത്‌.

ശ്രീലങ്കയുടെ ഇതിഹാസ താരം കുമാർ സംഗക്കാരയയുടെ 118 എന്ന റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്. ഇനി 145 തവണ 50ൽ കൂടുതൽ റൺസ് നേടിയ സച്ചിൻ മാത്രമെ കോഹ്ലിക്ക് മുന്നിൽ ഉള്ളൂ. ഇന്നത്തെ ഇന്നിംഗ്സോടെ കോഹ്‌ലി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ മൂന്നാം സ്ഥാനത്തെത്തി.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഏകദിന ലോകകപ്പിൽ 1500 റൺസ് കടക്കുന്ന മൂന്നാമത്തെ ബാറ്ററും രണ്ടാമത്തെ ഇന്ത്യൻ താരവുമായി. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും (45 മത്സരങ്ങളിൽ 2278 റൺസ്), മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗും (46 മത്സരങ്ങളിൽ 1743 റൺസ്) മാത്രമാണ് ഏകദിന ലോകകപ്പിൽ കോഹ്‌ലിയെക്കാൾ കൂടുതൽ റൺസ് നേടിയത്.

Exit mobile version