തങ്ങൾക്കാണ് വിജയ സാധ്യതയെന്ന് കരുതരുതെന്ന് ഇന്ത്യൻ ടീമിനോട് സൗരവ് ഗാംഗുലി

പാകിസ്ഥാനെതിരെയുള്ള സൂപ്പർ ലോകകപ്പ് പോരാട്ടത്തിന് മുൻപ് ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. മത്സരത്തിൽ ഇന്ത്യക്കാണ് ജയാ സാധ്യത കൂടുതൽ എന്ന് ഇന്ത്യൻ താരങ്ങൾ കരുതരുതെന്ന് സൗരവ് ഗാംഗുലി ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മാഞ്ചസ്റ്ററിൽ വെച്ചാണ് ഈ ലോകകപ്പിലെ പ്രധാന മത്സരങ്ങളിൽ ഒന്നായ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം.

2017ൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ മത്സരത്തെ ലളിതമായി കണ്ടത്കൊണ്ടാണ് ഇന്ത്യ അന്ന് പരാജയപെട്ടതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിറിനെതിരെ ഇന്ത്യൻ താരങ്ങൾ എങ്ങനെ കളിക്കുന്നതു എന്നത് ഇന്നത്തെ മത്സരത്തിന് വളരെ പ്രധാനപെട്ടതാണെന്നും ഗാംഗുലി പറഞ്ഞു. ലോകകപ്പിൽ ഇതുവരെ 6 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും പാകിസ്ഥാന് ഇന്ത്യയെ ഇതുവരെ തോൽപ്പിക്കാനായിട്ടില്ല. അവസാനമായി 2015ൽ നടന്ന ലോകകപ്പിൽ 76 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്.

തോല്‍ക്കുവാനുള്ള കാരണം ദുര്‍വിധി

അഫ്ഗാനിസ്ഥാന്റെ തോല്‍വിയ്ക്ക് കാരണം ദുര്‍വിധിയെന്ന് പറഞ്ഞ് നായകന്‍ ഗുല്‍ബാദിന്‍ നൈബ്. കഴിഞ്ഞ മത്സരത്തിലെ പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ആ മത്സരത്തിലെതിനു സമാനമായ തകര്‍ച്ചയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നേരിട്ടതെന്ന് നൈബ് പറഞ്ഞു. താഹിറിന്റെ സ്പെല്ലിനാണ് മുഴുവന്‍ ഖ്യാതിയും നല്‍കേണ്ടത്, അത് അവിശ്വസനീയമായിരുന്നുവെന്നും നൈബ് പറഞ്ഞു.

ഓപ്പണര്‍മാര്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും മധ്യ ഓവറുകളില്‍ ടീം മത്സരം കൈവിടുകയാണ്. കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി കൂറച്ച് കൂടി ഉത്തരവാദിത്വത്തോടെയുള്ള സമീപനം ടീമില്‍ നിന്നുണ്ടാകണമെന്ന് നൈബ് വ്യക്തമാക്കി. റഷീദ് ഖാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ 9ാമനായി വരുമ്പോള്‍ തന്നെ അഫ്ഗാനിസ്ഥാന്റെ ബാറ്റിംഗിന്റെ ആഴം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ബാറ്റ്സ്മാന്മാര്‍ ആരും തന്നെ യാതൊരുവിധ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്ന് നൈബ് പറഞ്ഞു.

തന്റെ ബാറ്റിംഗില്‍ ഏറ്റവും പ്രധാനം തന്റെ ബാലന്‍സ്

ആദ്യ പന്ത് മുതല്‍ ബാലന്‍സ് നഷ്ടപ്പെടാതിരിക്കുകയാണ് തന്റെ ഇപ്പോളത്തെ ബാറ്റിംഗ് തന്ത്രമെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ നായകനും ഇന്നലത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചുമായ ആരോണ്‍ ഫിഞ്ച്. മികച്ച ചില ഡ്രൈവുകള്‍ നടത്തുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, തനിക്ക് ബാലന്‍സ് കൃത്യമായി ലഭിയ്ക്കുകയാണെങ്കില്‍ മികച്ച ഡ്രൈവുകള്‍ പിറക്കുമെന്ന് തനിക്കറിയാം, തന്റെ ബാറ്റിംഗിലെ പ്രധാന ഘടകം അതാണെന്നും ഫിഞ്ച് പറഞ്ഞു.

മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ കൂട്ടത്തോടെ വിക്കറ്റ് നഷ്ടമായത് ടീമിനു തിരിച്ചടിയായെങ്കിലും സ്മിത്തും മാക്സ്വെല്ലും കളിച്ച ഇന്നിംഗ്സുകള്‍ ടീമിനു വേണ്ടത്ര റണ്‍സ് നേടുന്നതില്‍ സഹായിച്ചു. സ്മിത്ത് ഗ്യാപ് കണ്ടെത്തുവാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുവാനും മിടുക്കനാണ്. ഗ്യാപ്പില്‍ പന്തടിക്കുക എന്നാല്‍ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള കഴിവാണ്. അത് പോലെ തന്നെ മാക്സ്വെല്‍ കത്തിക്കയറുമ്പോളും അത് കാണുവാന്‍ ഏറെ രസകരമാണ്.

350നു മേലുള്ള സ്കോര്‍ തങ്ങള്‍ നേടുമെന്നാണ് കരുതിയതെങ്കിലും ടീമിനെ അതിനു സാധിപ്പിക്കാതിരുന്നതിന്റെ എല്ലാ ക്രെഡിറ്റും ശ്രീലങ്കയ്ക്ക് അര്‍ഹമാണെന്നും ഫിഞ്ച് പറഞ്ഞു.

റഷീദ് ഖാനോട് ഇനി തനിക്ക് ചെന്ന് പറയാം ഞാന്‍ നിന്റെ വിക്കറ്റ് നേടിയെന്ന്

റഷീദ് ഖാന്റെ വിക്കറ്റ് താന്‍ നേടിയെന്ന് ഇനി താരത്തോട് തനിക്ക് ചെന്ന് പറയാമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഇന്നലെ അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ച ബൗളിംഗ് പ്രകടനത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ഇമ്രാന്‍ താഹിറിന്റെ പ്രകടനമായിരുന്നു. താഹിര്‍ തന്റെ ഏഴോവറില്‍ നിന്ന് 29 റണ്‍സ് വിട്ട് നല്‍കിയാണ് 4 വിക്കറ്റ് നേടിയത്.

റഷീദ് ഖാനെയും(35) നൂര്‍ അലി സദ്രാനെയും(32) ഉള്‍പ്പെടെ അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍മാരെ രണ്ട് പേരെയും പുറത്താക്കിയത് ഇമ്രാന്‍ താഹിര്‍ ആയിരുന്നു. തനിക്ക് ടീമില്‍ പ്രാധാന്യമേറിയ റോളുണ്ടെന്നും അതിനായി താന്‍ തീവ്ര ശ്രമം തന്നെയാണ് നടത്തുന്നതെന്നും താഹിര്‍ പറഞ്ഞു. ഇന്നത്തെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഫാസ്റ്റ് ബൗളര്‍മാരാണ് തനിക്കും മറ്റു ബൗളര്‍മാര്‍ക്കുമുള്ള അവസരം ഒരുക്കി നല്‍കിയത്. അവരുടെ സമ്മര്‍ദ്ദം തന്നെ കടന്നാക്രമിക്കുവാന്‍ അഫ്ഗാന്‍ താരങ്ങളെ പ്രേരിപ്പിച്ചുവെന്നും തനിക്ക് വിക്കറ്റുകള്‍ ലഭിച്ചുവെന്നും സീനിയര്‍ താരം വ്യക്തമാക്കി.

ഇന്ന് താന്‍ അധികം വൈവിധ്യങ്ങള്‍ക്ക് ശ്രമിച്ചില്ലെന്നും വിക്കറ്റ്-ടു-വിക്കറ്റ് പന്തെറിയുവാനാണ് ശ്രമിച്ചതെന്നും താഹിര്‍ പറഞ്ഞു. റഷീദ് ഖാന്‍ മികച്ച ഷോട്ടുകള്‍ പുറത്തെടുത്തുവെങ്കിലും താരത്തിന്റെ വിക്കറ്റ് നേടാനായതില്‍ സന്തോഷമുണ്ടെന്നും താഹിര്‍ പറഞ്ഞു.

ബ്രാത്‍വൈറ്റിനെതിരെ ഐസിസി നടപടി

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ അമ്പയര്‍മാരുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനു വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാ‍ത‍്‍വൈറ്റിനെതിരെ ഐസിസിയുടെ നടപടി. മത്സരത്തിന്റെ 43ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ ബൗളിംഗില്‍ തന്നെ ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തിലാണ് അതൃപ്തി ബ്രാത്‍വൈറ്റ് രേഖപ്പെടുത്തിയത്. അള്‍ട്ര എഡ്ജില്‍ സ്പൈക്ക് കാണിച്ചുവെങ്കിലും തീരുമാനത്തില്‍ ബ്രാത്‍വൈറ്റ് ഒട്ടും സന്തുഷ്ടനായിരുന്നില്ല. താരത്തിനു ഔദ്യോഗിക മുന്നറിയിപ്പും ഒരു ഡിമെറിറ്റ് പോയിന്റുമാണ് ഐസിസി പിഴയായി ചുമത്തിയിരിക്കുന്നത്.

മാച്ച് റഫറി ചുമത്തിയ കുറ്റം സമ്മതിച്ചതിനാല്‍ താരത്തിനെതിരെ ഔദ്യോഗിക ഹിയറിംഗ് ഉണ്ടാകില്ല. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ കുമാര്‍ ധര്‍മ്മസേനയും എസ് രവിയും ഒപ്പം തേര്‍ഡ് അമ്പയര്‍ റോഡ്നി ടക്കറും നാലാം ഒഫീഷ്യല്‍ പോള്‍ വില്‍സണും ആണ് ഈ കുറ്റങ്ങള്‍ ചുമത്തിയത്.

ഇന്ത്യക്ക് പോന്ന എതിരാളിയല്ല പാക്കിസ്ഥാൻ – വീരേന്ദർ സേവാഗ്

ഇന്ത്യക്ക് പോന്ന എതിരാളികളല്ല പാകിസ്താൻ എന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാംഗ്. ലോകകപ്പിൽ ഇന്നാണ് ഇന്ത്യ – പാക്കിസ്ഥാൻ സൂപ്പർ പോരാട്ടം നടക്കുന്നത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണ് ഇന്ത്യ- പാക്കിസ്താൻ മാച്ചുകൾക്കുള്ളത്. കളത്തിന് പുറത്തുള്ള പോലെ തന്നെ കളത്തിനകത്തും വാശിയേറിയതാണ് ഇന്ത്യ- പാക്കിസ്ഥാൻ മത്സരങ്ങൾ. എന്നാൽ അടുത്ത കാലത്തായി ഏകപക്ഷീയമാണ് മത്സരങ്ങൾ എന്നും ഇന്ത്യക്ക് മുന്നിൽ പാക്കിസ്ഥാൻ പഴയപോലെ ശക്തരല്ലെന്നും വീരു പറയുന്നു.

ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ ചരിത്രം

ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ ചരിത്രമെടുത്താൽ ഒരു തവണ പോലും ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാനായിട്ടില്ല. ഇന്ത്യയുമായി 6 തവണ ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ആറു തവണയും ജയിച്ചത് ഇന്ത്യ തന്നെ ആയിരുന്നു. ഇന്ന് മാഞ്ചസ്റ്ററിൽ നടക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഴാമത്തെ ലോകകപ്പ് പോരാട്ടമാണ്.

ഇന്ത്യയും പാക്കിസ്ഥാനും ആദ്യമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 1992 ലോകകപ്പിലാണ്. അന്ന് സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ 43 റൺസിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 216 റൺസിന്‌ മറുപടിയായി 173 റൺസ് പാകിസ്ഥാനായുള്ളു.  ഇന്ത്യൻ നിരയിൽ 54 റൺസ് എടുത്ത സച്ചിനും 46 റൺസ് എടുത്ത ജഡേജയുമാണ് തിളങ്ങിയത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ പ്രഭാകറും കപിൽ ദേവും ബൗളിങ്ങിൽ തിളങ്ങി. പാകിസ്ഥാൻ ബാറ്റ്സ്മാൻ ജാവേദ് മിയാൻദാദും തമ്മിൽ നടന്ന തർക്കവും ഈ മത്സരത്തെ വ്യസ്ഥമാക്കി.

തുടർന്ന് 1996ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിട്ടത്. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ 39 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 287 റൺസ് എടുക്കുകയും തുടർന്ന് ബാറ്റ് ചെയ്ത പാകിസ്ഥാൻ 248 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.  ഇന്ത്യൻ നിരയിൽ 93 റൺസ് എടുത്ത നവജ്യോത് സിങ് സിധുവിന്റെ പ്രകടനവും വെടിക്കെട്ട് പ്രകടനം നടത്തി 45 റൺസ് എടുത്ത അജയ് ജഡേജയുടെ പ്രകടനമാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ഇന്ത്യക്ക് വേണ്ടി വെങ്കടേഷ് പ്രസാദും കുംബ്ലെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഈ മത്സരത്തിലാണ് ആമിർ സുഹൈലും വെങ്കടേഷ് പ്രസാദും തമ്മിൽ ഗ്രൗണ്ടിൽ വാക്കു തർക്കം നടന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ലോകകപ്പിലെ മൂന്നാമത്തെ പോരാട്ടം നടന്നത് ഇന്ന് മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ ഗ്രൗണ്ടിൽ ആയിരുന്നു. 1999ലെ ലോകകപ്പിൽ ഇന്ത്യ 47 റൺസിനാണ് പാകിസ്ഥാനെ തോൽപ്പിച്ചത്.  ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ താരതമ്യേന കുറവായ 227 റൺസ് മാത്രമാണ് എടുത്തത്. എന്നാൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെങ്കടേഷ് പ്രസാദിന്റെ ബൗളിന്റെ പിൻബലത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 180 റൺസിൽ ഓൾ ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ 61 റൺസ് എടുത്ത രാഹുൽ ദ്രാവിഡും 59 റൺസ് എടുത്ത അസ്ഹറുദീനുമാണ് തിളങ്ങിയത്. ബൗളർമാരിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെങ്കടേഷ് പ്രസാദിനെ പുറമെ ശ്രീനാഥ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

2003ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പിലാണ് ഇന്ത്യ പാകിസ്ഥാനെ നാലാമതായി തോൽപ്പിച്ചത്.  അന്ന് 6 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 273 റൺസ് എടുത്തപ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി സച്ചിൻ 98 റൺസ് എടുത്തപ്പോൾ 50 റൺസ് എടുത്ത യുവരാജ് സിങ്ങും 44 റൺസ് എടുത്ത ദ്രാവിഡും സച്ചിന് മികച്ച പിന്തുണ നൽകി.

2011ൽ ഇന്ത്യ  കിരീടം നേടിയ ലോകകപ്പിലും ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു. 29 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്.  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിൻ ടെണ്ടുൽക്കറുടെ 85 റൺസ് പ്രകടനത്തിന്റെ പിൻബലത്തിൽ 260 റൺസ് എടുക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത പാകിസ്ഥാൻ 231 റൺസിന്‌ എല്ലാവരും ഓൾ ഔട്ട് ആവുകയായിരുന്നു. ബൗളർമാരിൽ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ നെഹ്‌റയും ഹർഭജൻ സിംഗുമാണ് തിളങ്ങിയത്.

2015ൽ നടന്ന അവസാന ലോകകപ്പിലും ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു. ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ 76 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ 300 റൺസ് എടുക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത പാകിസ്ഥാൻ 224 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. കോഹ്‌ലി 107 റൺസ് എടുത്തപ്പോൾ ബൗളർമാരിൽ 4 വിക്കറ്റ് വീതം വീഴ്ത്തിയ ഷമിയാണ് തിളങ്ങിയത്.

അതെ സമയം  ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഇംഗ്ലണ്ടിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ജയം പാകിസ്ഥാനെ കൂടെയായിരുന്നു. 2017ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലണ്ടിൽ വെച്ച് ഏറ്റുമുട്ടിയപ്പോയാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്.

മുന്നില്‍ നിന്ന് നയിച്ച് ഡി കോക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം

ബൗളര്‍മാര്‍ അഫ്ഗാനിസ്ഥാനെ വരുതിയില്‍ നിര്‍ത്തിയ ശേഷം ചെറു ലക്ഷ്യം നേടുവാന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ക്വിന്റണ്‍ ഡി കോക്ക്. ലക്ഷ്യമായ 126 റണ്‍സ് 28.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ടീം നേടിയത്. അര്‍ദ്ധ ശതകം നേടിയ ക്വിന്റണ്‍ ഡി കോക്കിനൊപ്പം മികച്ച പിന്തുണയുമായി ഹഷിം അംലയും ഒപ്പം കൂടിയപ്പോള്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഈ ലോകകപ്പിലെ ആദ്യ ജയമാണ് നേടിയത്.

ഡി കോക്ക് 68 റണ്‍സ് നേടി പുറത്തായപ്പോള്‍ ഹഷിം അംല 41 റണ്‍സുമായി പുറത്താകാതെ ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പാക്കി. സ്ഥാനക്കയറ്റം കിട്ടിയ ആന്‍ഡിലെ ഫെഹ്ലുക്വായോ 17 റണ്‍സുമായി വിജയ സമയത്ത് ക്രീസില്‍ നിന്നു. താരം നേടിയ സിക്സായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയ റണ്‍സ്.

ഇമ്രാന്‍ താഹിറും ക്രിസ് മോറിസും ചേര്‍ന്നാണ് അഫ്ഗാനിസ്ഥാനെ 125 റണ്‍സിനാണ് എറിഞ്ഞിട്ടത്.

ഇന്ത്യൻ ടീമിൽ ഏറ്റവും സാങ്കേതിക മികവുള്ള താരം കെ.എൽ രാഹുൽ ആണെന്ന് ലാറ

ഇന്ത്യൻ ടീമിൽ ഏറ്റവും സാങ്കേതിക മികവുള്ള താരം കെ.എൽ രാഹുൽ ആണെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. കഴിഞ്ഞ ദിവസം പരിക്കേറ്റ ശിഖർ ധവാന് പകരം കെ.എൽ രാഹുൽ പാകിസ്ഥാനെതിരെ ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. നാലാം സ്ഥാനത്ത് രാഹുൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മുൻ നിര ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടാലും രാഹുലിന് ആ തകർച്ചയെ മറികടക്കാനുള്ള കഴിവുണ്ടെന്നും ലാറ പറഞ്ഞു.

പരിക്കേറ്റ ശിഖർ ധവാൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ നാലാം സ്ഥാനത്ത് കെ.എൽ രാഹുലിന്റെ സേവനം ഇന്ത്യക്ക് ലഭിക്കുമായിരുന്നെന്നും ലാറ പറഞ്ഞു. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ എതിരാളികൾക്ക് ഒരു കുറവ് കണ്ടെത്താൻ കഴിയില്ലെന്നും ലാറ പറഞ്ഞു. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഏഴാം സ്ഥാനത്ത് വരെ മികച്ച ബാറ്റ്സ്മാൻമാർ ആണെന്നും ബാറ്റ്സ്മാൻമാർ ഫോം കണ്ടെത്തിയില്ലെങ്കിലും ഏതൊരു ചെറിയ സ്കോറും പ്രതിരോധിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിയുമെന്നും ലാറ പറഞ്ഞു.

വെല്ലുവിളിയുയര്‍ത്തി ഓപ്പണിംഗ് കൂട്ടുകെട്ട്, ശ്രീലങ്കയെ തുടച്ച് നീക്കി മിച്ചല്‍ സ്റ്റാര്‍ക്ക്

ഓപ്പണിംഗ് കൂട്ടുകെട്ട് ഓസ്ട്രേലിയയെ വിറപ്പിച്ചുവെങ്കിലും ബാക്കി ബാറ്റ്സ്മാന്മാര്‍ക്ക് അവര്‍ നല്‍കിയ തുടക്കം തുടര്‍ന്ന് കൊണ്ടുപോകാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയയോട് കീഴടങ്ങി ശ്രീലങ്ക. 45.5 ഓവറില്‍ 247 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഓസ്ട്രേലിയ മത്സരത്തില്‍ 87 റണ്‍സിന്റെ വിജയം കരസ്ഥമാക്കി. മിച്ചല്‍ സ്റ്റാര്‍ക്കും കെയിന്‍ റിച്ചാര്‍ഡ്സണും ആണ് ഓസ്ട്രേലിയയുടെ തിരിച്ചുവരവിനു വഴിയൊരുക്കിയത്.

ഇന്ന് ആവേശകരമായി തുടങ്ങിയ റണ്‍ ചേസിനു ആന്റി ക്ലൈമാക്സ് കുറിയ്ക്കുന്ന പ്രകടനമാണ് ശ്രീലങ്കന്‍ മധ്യനിര പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ കുശല്‍ പെരേരയും ദിമുത് കരുണാരത്നേയും ശ്രീലങ്കയെ ഐതിഹാസിക വിജയത്തിലേക്ക് നയിക്കുമെന്ന കരുതിയ നിമിഷത്തിലാണ് മിച്ചല്‍ സ്റ്റാര്‍ക്കിലൂടെ ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവ് നടത്തിയത്. പിന്നീട് കെയിന്‍ റിച്ചാര്‍ഡ്സണും ഒപ്പം കൂടിയപ്പോള്‍ ശ്രീലങ്കയുടെ പതനം എളുപ്പത്തിലായി.

15.3 ഓവറില്‍ ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് നേടിയ ശ്രീലങ്കയ്ക്ക് ആദ്യ പ്രഹരമേല്പിച്ചതും സ്റ്റാര്‍ക്ക് തന്നെയായിരുന്നു. 36 പന്തില്‍ നിന്ന് 52 റണ്‍സ് നേടി കുശല്‍ പെരേരയുടെ കുറ്റി തെറിപ്പിച്ചാണ് ഓസ്ട്രേലിയയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ സ്റ്റാര്‍ക്ക് നേടിക്കൊടുത്തത്. ദിമുത് കരുണാരത്നേ തന്റെ ശതകത്തിനു 3 റണ്‍സ് അകലെ പുറത്തായപ്പോള്‍ പിന്നെ ഓസ്ട്രേലിയയ്ക്ക കാര്യങ്ങള്‍ എളുപ്പമായി. 97 റണ്‍സ് നേടിയ താരത്തെ കെയിന്‍ റിച്ചാര്‍ഡ്സണ്‍ ആണ് പുറത്താക്കിയത്.

സ്റ്റാര്‍ക്കിനൊപ്പം പാറ്റ് കമ്മിന്‍സും ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ശ്രീലങ്ക 205/3 എന്ന നിലയില്‍ നിന്ന് 222/7 എന്ന നിലയിലേക്ക് വീണു. ഒരു ഘട്ടത്തില്‍ അതി ശക്തമായ നിലയില്‍ നിന്ന ശേഷമാണ് ഏഷ്യന്‍ ടീമിന്റെ ഈ തകര്‍ച്ച. കുശല്‍ മെന്‍ഡിസ്(30) പൊരുതി നോക്കിയെങ്കിലും താരത്തെയും സ്റ്റാര്‍ക്ക് തന്നെ അലെക്സ് കാറെയുടെ കൈകളിലെത്തിച്ചു. തിസാര പെരേരയും മിലിന്‍ഡ് സിരിവര്‍ദ്ധനേയുമായിരുന്നു സ്റ്റാര്‍ക്കിന്റെ മറ്റു ഇരകള്‍.

മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടിയപ്പോള്‍ കെയിന്‍ റിച്ചാര്‍ഡ്സണ് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സിനു രണ്ട് വിക്കറ്റും, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് ഒരു വിക്കറ്റുമാണ് നേടിയത്.

ഒരു റണ്‍സ് നേടുന്നതിനിടെ നഷ്ടമായത് നാല് വിക്കറ്റ്, അഫ്ഗാനിസ്ഥാന്റെ പതനം ഉറപ്പാക്കി ഇമ്രാന്‍ താഹിര്‍

69/2 എന്ന നിലയില്‍ നിന്ന് 70/6 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാനെ തള്ളിയിട്ട് ഇമ്രാന്‍ താഹിര്‍. താഹിറിന്റെ മാന്ത്രിക സ്പെല്ലിനു മുന്നില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്‍ 34.1 ഓവറില്‍ 125 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇമ്രാന്‍ താഹിര്‍ നാല് വിക്കറ്റും ക്രിസ് മോറിസ് മൂന്ന് വിക്കറ്റും വീഴ്ത്തിയാണ് അഫ്ഗാനിസ്ഥാന്റെ നടുവൊടിച്ചത്.

ഓപ്പണര്‍മാര്‍ ഹസ്രത്തുള്ള സാസായിയും നൂര്‍ അലി സദ്രാനും കരുതലോടെയാണ് തുടങ്ങിയതെങ്കിലും മഴ വരുത്തിയ വിഘ്നം ഇരുവരുടെയും താളം തെറ്റിയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 39 റണ്‍സ് നേടിയ സാസായിയുടെ വിക്കറ്റ് റബാഡ വീഴ്ത്തിയ ശേഷം പിന്നീട് അഫ്ഗാനിസ്ഥാന്റെ പതനം ആരംഭിയ്ക്കുകയായിരുന്നു. റഹ്മത് ഷായെ ക്രിസ് മോറിസ് പുറത്താക്കിയപ്പോള്‍ പിന്നീടുള്ള പതനം താഹിറും ഫെഹ്ലുക്വായോയും ചേര്‍ന്നാണ് നടത്തിയത്. ഇതില്‍ താഹിറായിരുന്നു കനത്ത പ്രഹരം ഏല്പിച്ചത്. 32 റണ്‍സ് നേടിയ നൂര്‍ അലി സദ്രാന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റാണ് താഹിര്‍ നേടിയത്.

77/7 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാനെ റഷീദ് ഖാന്‍-ഇക്രം അലി ഖില്‍ കൂട്ടുകെട്ടാണ് നൂറ് കടത്തിയത്. 34 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ ക്രിസ് മോറിസ് തകര്‍ക്കുകയായിരുന്നു. 35 റണ്‍സുമായി റഷീദ് ഖാനാണ് അവസാന ഓവറുകളില്‍ പൊരുതി നോക്കിയത്. റഷീദ് ഖാനാണ് ടീമിന്റെ ടോപ് സ്കോറര്‍.

ഓസീസ് റണ്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കി ആരോണ്‍ ഫിഞ്ച്, അവസാന ഓവറുകളില്‍ കസറി മാക്സ്വെല്ലും

ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ മാസ്മരിക ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ മികച്ച സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. ഡേവിഡ് വാര്‍ണറും(26) ഉസ്മാന്‍ ഖവാജയും(10) വേഗത്തില്‍ പുറത്തായെങ്കിലും ആരോണ്‍ ഫിഞ്ച്-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടാണ് മത്സരത്തില്‍ 173 റണ്‍സ് കൂട്ടുകെട്ട് നേടി ഓസ്ട്രേലിയയ്ക്ക് ശക്തമായ അടിത്തറ പാകിയത്. ഫിഞ്ച് 153 റണ്‍സ് നേടിയപ്പോള്‍ സ്മിത്ത് 73 റണ്‍സാണ് നേടിയത്. 50 ഓവറില്‍ നിന്ന് ഓസ്ട്രേലിയ 334 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

ഈ ടൂര്‍ണ്ണമെന്റിലെ പതിവ് കാഴ്ച പോലെ ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഫിഞ്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ റണ്‍സ് കണ്ടെത്തുകയായിരുന്നു. 48 പന്തില്‍ നിന്ന് 26 റണ്‍സ് നേടി വാര്‍ണര്‍ പുറത്താകുമ്പോള്‍ ഓസ്ട്രേലിയ ഒന്നാം വിക്കറ്റില്‍ 80 റണ്‍സ് നേടിയിരുന്നു. വാര്‍ണറുടെ പിന്നാലെ ഉസ്മാന്‍ ഖവാജയെയും ധനന്‍ജയ ഡി സില്‍വ പുറത്താക്കിയപ്പോള്‍ 23 ഓവറില്‍ 100/2 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീഴുകയായിരുന്നു.

അതിനു ശേഷം 173 റണ്‍സ് കൂട്ടുകെട്ടാണ് ഫിഞ്ചും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് നേടിയത്. 132 പന്തില്‍ നിന്ന് 15 ഫോറും 5 സിക്സും സഹിതം 153 റണ്‍സാണ് ആരോണ്‍ ഫിഞ്ച് നേടിയത്. ഫിഞ്ച് പുറത്തായി ഏറെ വൈകാതെ സ്മിത്തിനെയും ഓസ്ട്രേലിയയക്ക് നഷ്ടമായി. 59 പന്തില്‍ നിന്ന് 73 റണ്‍സാണ് സ്മിത്ത് നേടിയത്.

മാക്സ്വെല്‍ 25 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറുകള്‍ ഇസ്രു ഉഡാനയുടെ തകര്‍പ്പന്‍ റണ്ണൗട്ടുകളുടെയും മെച്ചപ്പെട്ട ബൗളിംഗിലൂടെയും തിരിച്ചുവരവ് നടത്തുവാനുള്ള ശ്രമങ്ങള്‍ ശ്രീലങ്കയും നടത്തി നോക്കി. ഒരു ഘട്ടത്തില്‍ 350നു മേല്‍ റണ്‍സ് തീര്‍ച്ചയായും എത്തുമെന്ന് കരുതിയെങ്കിലും ** റണ്‍സിലേക്ക് എത്തുവാനെ ഓസ്ട്രേലിയയ്ക്കായുള്ളു.

Exit mobile version