“കളിയാക്കി മതിയായില്ലേ”, സ്റ്റാർ സ്പോർട്സിനെതിരെ പരാതിയുമായി പാകിസ്ഥാൻ

സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയുന്ന ലോകകപ്പിനോട് അനുബന്ധിച്ചുള്ള പരസ്യത്തിനെതിരെ ഐസിസിക്ക് പരാതി നൽകി പാകിസ്‌താൻ ക്രിക്കറ്റ് ബോർഡ്. ലോകകപ്പിൽ നടന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി സംപ്രേഷണം ചെയ്ത പരസ്യത്തിന് എതിരെയാണ് പിസിബി പരാതി നൽകിയിരിക്കുന്നത്.

2015 ലോകകപ്പ് സമയത്ത് പുറത്തിറക്കിയ മോക്കാ മോക്കാ സീരീസിന് തുടർച്ചയായാണ് സ്റ്റാർ സ്പോർട്‌സ് ഇപ്രവശ്യവും പരസ്യം ഇറക്കിയത്. 2015ൽ വളരെ ഹിറ്റ് ആയ പരസ്യത്തിന്റെ തുടർച്ചയായി ഇറക്കിയ പരസ്യം പക്ഷെ പാകിസ്ഥാൻ ജനതയെ മുഴുവൻ കളിയാക്കി ചിത്രീകരിക്കുന്നു എന്നാണ് പിസിബിയുടെ വാദം.

ഒരു പാകിസ്ഥാൻ ആരാധകൻ ബംഗ്ലാദേശ് ആരാധകനോട് സംസാരിക്കുന്നതാണ് പരസ്യത്തിന്റെ തുടക്കം. ഒരിക്കലും തോറ്റ് കൊടുക്കരുത് എന്നു എന്റെ പിതാവ് പറഞ്ഞിട്ടുണ്ട് എന്നു പാകിസ്ഥാൻ ആരാധകൻ ബംഗ്ലാദേശി ആരാധകനോട് പറയുമ്പോൾ ഇന്ത്യൻ ആരാധകൻ വന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നു പറയുന്നു. പാകിസ്ഥാന്റെ പിതാവാണ് ഇന്ത്യക്കാർ എന്നാണ് സ്റ്റാർ പറയാതെ പറഞ്ഞത്.

ലോകകപ്പിന്റെ ഓഫിഷ്യൽ സംപ്രേക്ഷകരായ സ്റ്റാർ ഇങ്ങനത്തെ പരസ്യം നൽകരുത് എന്നാണ് പിസിബിയുടെ ആവശ്യം. ഐസിസി സ്റ്റാർ സ്പോർട്സ് അധികൃതരുമായി ചർച്ച നടത്തി എന്നാണ് റിപോർട്ടുകൾ.

“പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് ബുദ്ധിശൂന്യൻ”

പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് ബുദ്ധിശൂന്യനെപോലെയാണ് ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ മത്സരത്തിൽ പെരുമാറിയതെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ടോസ് ലഭിച്ചിട്ടും ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച സർഫറാസിന്റെ നടപടിയാണ് മുൻ ഫാസ്റ്റ് ബൗളറായ ഷൊഹൈബ് അക്തറിനെ ചൊടിപ്പിച്ചത്.

2017 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ത്യ ആവർത്തിച്ച അതെ തെറ്റ് പാകിസ്ഥാൻ ഇത്തവണ അവർത്തിക്കുകയായിരുന്നെന്നും അക്തർ പറഞ്ഞു. പാകിസ്ഥാന് മത്സരം ചേസ് ചെയ്യാനുള്ള കഴിവ് ഇല്ലെന്നും പാകിസ്ഥാന്റെ ശക്തി ബൗളിംഗ് ആണെന്ന് സർഫറാസ് എന്ത് കൊണ്ട് മനസ്സിലാക്കിയില്ലെന്നും അക്തർ ചോദിച്ചു. ടോസ് വിജയിച്ചപ്പോൾ തന്നെ പാകിസ്ഥാൻ മത്സരം പകുതി ജയിച്ചിരുന്നുവെന്നും എന്നാൽ സർഫറാസ് മത്സരം തോൽക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മുൻ ഫാസ്റ്റ് ബൗളർ ആരോപിച്ചു.

ആദ്യം ബാറ്റ് ചെയ്ത് 260 റൺസ് പാകിസ്ഥാൻ നേടിയാൽപോലും അത് പ്രതിരോധിക്കാൻ പാകിസ്ഥാൻ ബൗളർമാർക്ക് കഴിയുമായിരുന്നെന്നും അക്തർ പറഞ്ഞു. വളരെദുഃഖിപ്പിക്കുന്നതും നിരാശയുളവാക്കുന്നതുമായ പ്രകടനമാണ് സർഫറാസ് നടത്തിയതെന്നും അക്തർ പറഞ്ഞു.  ഫാസ്റ്റ് ബൗളർ ഹസൻ അലിയെയും അക്തർ നിശിതമായി വിമർശിച്ചു.  മത്സരത്തിൽ 9 ഓവറിൽ ഹസൻ അലി 84 റൺസ് വഴങ്ങിയിരുന്നു.

ശതകത്തിനിടെ ഷാക്കിബ് മറികടന്നത് ഒട്ടേറെ നേട്ടങ്ങള്‍

ഏകദിനത്തില്‍ 6000 റണ്‍സും 250 വിക്കറ്റും നേടുന്ന നാലാമത്തെ താരമായി ഷാക്കിബ് അല്‍ ഹസന്‍. സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി, ജാക്വസ് കാല്ലിസ് എന്നിവരുടെ പട്ടികയിലേക്കാണ് ഇന്നത്തെ തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ ഷാക്കിബ് കടന്നിരിക്കുന്നത്. 99 പന്തില്‍ നിന്ന് പുറത്താകാതെ 124 റണ്‍സാണ് ഷാക്കിബ് ഇന്ന് നേടിയത്. ലിറ്റണ്‍ ദാസിനൊപ്പം 189 റണ്‍സ് നേടി ഷാക്കിബ് ഈ ലോകകപ്പിലെ ഏറ്റവും അധികം റണ്‍സ് നേടുന്ന താരം എന്ന ബഹുമതി കൂടി നേടി.

വിന്‍ഡീസിനെതിരെ ടീമിന്റെ 7 വിക്കറ്റ് വിജയം കുറിയ്ക്കുന്നതിനിടെ തമീം ഇക്ബാലിനു ശേഷം ബംഗ്ലാദേശ് ക്രിക്കറ്റില്‍ ആറായിരം റണ്‍സ് നേടുന്ന താരം കൂടിയായി മാറി ഷാക്കിബ്. അത് പോലെ തന്നെ ഒരു ലോകകപ്പില്‍ ബംഗ്ലാദേശിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരം കൂടിയായി മാറി ഷാക്കിബ്. 2015ല്‍ മഹമ്മദുള്ള നേടിയ 365 റണ്‍സെന്ന നേട്ടമാണ് ഷാക്കിബ് മറികടന്നത്.

സൂപ്പര്‍ബ് ഷാക്കിബ്, മിന്നല്‍ പിണര്‍ ആയി ലിറ്റണ്‍ ദാസ്, വിന്‍ഡീസിനെ വീണ്ടും വീഴ്ത്തി ബംഗ്ലാദേശ്

ഷാക്കിബ് അല്‍ ഹസന്‍ ഈ ലോകകപ്പിലെ റെഡ് ഹോട്ട് ഫോം തുടര്‍ന്ന മത്സരത്തില്‍ വിന്‍ഡീസിനെയും വീഴ്ത്തി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 321 റണ്‍സ് നേടുവാന്‍ വിന്‍ഡീസിനായെങ്കിലും ഷാക്കിബും ഒപ്പം ലിറ്റണ്‍ ദാസും തമീം ഇക്ബാലും തകര്‍ത്ത് കളിച്ചപ്പോള്‍ അടുത്തിടെയായി വിന്‍ഡീസിനെ കെട്ട് കെട്ടിക്കുന്ന പതിവ് ഇന്നും ബംഗ്ലാദേശ് ആവര്‍ത്തിക്കുകയായിരുന്നു. 41.3 ഓവറില്‍ 7 വിക്കറ്റ് വിജയം കരസ്ഥമാക്കുമ്പോള്‍ ബംഗ്ലാദേശ് വിന്‍ഡീസിനെ നിഷ്പ്രഭമാക്കുകയാണ് ചെയ്തത്. 124 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസനൊപ്പം 94 റണ്‍സ് നേടി ലിറ്റണ്‍ ദാസും ഒപ്പം കൂടിയപ്പോള്‍ ബംഗ്ലാദേശിന്റെ ജയം അനായാസം ആകുകയായിരുന്നു. 135 പന്തില്‍ നിന്ന് 189 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

മികച്ച തുടക്കത്തിനു ശേഷം സൗമ്യ സര്‍ക്കാര്‍(29) പുറത്തായെങ്കിലും തമീമും ഷാക്കിബും ചേര്‍ന്ന് 69 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി ബംഗ്ലാദേശിനെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ ഷാക്കിബിന്റെ സ്ഥിരം കൂട്ടുകെട്ടിലെ പങ്കാളിയായ മുഷ്ഫിക്കുര്‍ റഹിമിനെ ടീമിനു വേഗത്തില്‍ നഷ്ടമായപ്പോള്‍ 19 ഓവറില്‍ 133/3 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.

എന്നാല്‍ മത്സരത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഷാക്കിബും ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ മത്സരത്തിനെത്തുന്ന ലിറ്റണ്‍ ദാസും ഇന്ന് പുറത്തെടുത്തത്. ദാസും ഷാക്കിബും തകര്‍ത്ത് കളിച്ചപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് തൊടുന്നതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. യാതൊരുവിധത്തിലുള്ള അവസരവും വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ 35 ഓവറില്‍ ബംഗ്ലാദേശ് 253/3 എന്ന കരുത്താര്‍ന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഷാക്കിബ് 101 റണ്‍സും ലിറ്റണ്‍ ദാസ് 51 റണ്‍സും നേടി കരുത്തോടെ ക്രീസില്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍.

99 പന്തില്‍ നിന്നായിരുന്നു ഷാക്കിബിന്റെ മാസ്മരിക ഇന്നിംഗ്സ്. 16 ബൗണ്ടറികളാണ് താരം നേടിയത്. അതേ സമയം 69 പന്തില്‍ നിന്ന് 8 ഫോറും 4 സിക്സും സഹിതമായിരുന്നു ലിറ്റണ്‍ ദാസിന്റെ പ്രകടനം.

ഇന്ത്യയുടെ വിജയത്തിന് കാരണം ഐ.പി.എൽ ആണെന്ന് ഷാഹിദ് അഫ്രീദി

ലോകകപ്പിൽ പാകിസ്താനെ ഏകപക്ഷീയമായി ഇന്ത്യ പരാജയപെടുത്തിയതിന് പിന്നാലെ ഇന്ത്യയുടെ വിജയത്തിന് കാരണം ഇന്ത്യൻ പ്രീമിയർ ലീഗ് ആണെന്ന് പറഞ്ഞ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് അഫ്രീദി ഇന്ത്യയുടെ വിജയത്തിന്റെ പിന്നിൽ ഐ.പി.എല്ലിന്റെ സാന്നിധ്യമാണെന്ന് പറഞ്ഞത്. മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. മത്സരം ജയിച്ച ഇന്ത്യൻ ടീമിനെയും ഷാഹിദ് അഫ്രീദി അഭിനന്ദിച്ചു.

ഇന്ത്യയുടെ കളിയുടെ നിലവാരം വളരെ മികച്ചതായിരുന്നെന്നും ഐ.പി.എൽ കൊണ്ട്യുവാക്കൾക്ക് സമ്മർദ്ദം നേരിടാനുള്ള കഴിവുകൾ പഠിക്കാൻ പറ്റുന്നുണ്ടെന്നും അഫ്രീദി പറഞ്ഞു. മത്സരത്തിൽ 40-50 റൺസ് നേടുന്ന താരങ്ങൾ അത് വലിയ സ്കോറിലേക്ക് ഉയർത്തേണ്ടത് മത്സരം ജയിക്കാൻ ആവശ്യമാണെന്നും 70 മുതൽ 80 ശതമാനത്തോളം മത്സരങ്ങൾ ജയിക്കുന്നത് ഫീൽഡിങ് കൊണ്ടാണെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.

നങ്കൂരമിട്ട് ഹോപ്, വെടിക്കെട്ട് പ്രകടനവുമായി ഹെറ്റ്മ്യര്‍

ഒരു ഘട്ടത്തില്‍ ഹെറ്റ്മ്യര്‍ ക്രീസില്‍ നിന്നപ്പോള്‍ 350 റണ്‍സിനടുത്ത സ്കോറിലേക്ക് എത്തുമെന്ന പ്രതീക്ഷ വിന്‍ഡീസ് പുലര്‍ത്തിയെങ്കിലും മുസ്തഫിസുറിന്റെ രണ്ടാം സ്പെല്ലില്‍ ഹെറ്റ്മ്യറിനെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കി താരം തിരിച്ചടിച്ച ശേഷം റണ്ണൊഴുക്ക് നിലച്ച് വിന്‍ഡീസ്.  ഷായി ഹോപിന്റെ 96 റണ്‍സിന്റെ ബലത്തില്‍ ടീം 50 ഓവര്‍ പിന്നിട്ടപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടുകയായിരുന്നു. ഹോപ് തന്റെ ശതകത്തിന് 4 റണ്‍സ് അകലെ വെച്ചാണ് പുറത്തായത്. മുസ്തഫിസുറിനു തന്നെയാണ് ഹോപിന്റെ വിക്കറ്റും.

ക്രിസ് ഗെയിലിനെ പൂജ്യത്തിനു നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ 116 റണ്‍സുമായി എവിന്‍ ലൂയിസ്-ഷായി ഹോപ് കൂട്ടുകെട്ടാണ് വിന്‍ഡീസ് സ്കോറിനു അടിത്തറ പാകിയത്. 67 പന്തില്‍ നിന്ന് 70 റണ്‍സ് നേടി ലൂയിസിനെ ഷാക്കിബ് പുറത്താക്കിയപ്പോള്‍ അടുത്തതായി എത്തിയ നിക്കോളസ് പൂരനും(25) ഷാക്കിബിനു വിക്കറ്റ് നല്‍കി മടങ്ങി.

പിന്നീട് ഷായി ഹോപ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അടിച്ച് തകര്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത് നാലാം വിക്കറ്റില്‍ 83 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച അടുത്ത പന്തില്‍ തന്നെ ഹെറ്റ്മ്യര്‍ പുറത്തായപ്പോള്‍ അതേ ഓവറില്‍ തന്നെ ആന്‍ഡ്രേ റസ്സലിനെയും മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കി.

ഷായി ഹോപിനൊപ്പം എത്തിയ ജേസണ്‍ ഹോള്‍ഡര്‍ ആയിരുന്നു പിന്നീട് അടിച്ച് തകര്‍ക്കുന്ന കാഴ്ച ടോണ്ടണില്‍ കണ്ടത്. വെറും 15 പന്തില്‍ നിന്ന് 33 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത്. ഡാരെന്‍ ബ്രാവോ 19 റണ്‍സുമായി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായി.

മൂന്ന് വീതം വിക്കറ്റുമായി മുസ്തഫിസുറും മുഹമ്മദ് സൈഫുദ്ദീനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റ് നേടി.

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി, സൂപ്പർ താരം അടുത്ത മത്സരങ്ങൾക്കില്ല

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് ഇഞ്ചുറിയേറ്റ ജേസൺ റോയ് അടുത്ത രണ്ടു മത്സരങ്ങൾ കളിക്കില്ലെന്ന് ഉറപ്പായി. ലോകകപ്പ് കിരീടം ഉയർത്താൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന ഇംഗ്ലണ്ടിന് ജേസൺ റോയുടെ പരിക്ക് കനത്ത തിരിച്ചടിയാണ്.  കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് 315 റൺസ് നേടിയ ജേസൺ റോയ് മികച്ച ഫോമിലിരിക്കെയാണ് പരിക്കേറ്റത്. ബംഗ്ളാദേശിനെതിരായ മത്സരത്തിൽ ജേസൺ റോയ് 153 റൺസ് എടുത്തിരുന്നു.

നാളെ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരവും ശ്രീലങ്കക്കെതിരായ മത്സരവുമാണ് ജേസൺ റോയിക്ക് നഷ്ടമാവുക. അതെ സമയം വെസ്റ്റിൻഡീസിനെതിരെ പരിക്കേറ്റ ക്യാപ്റ്റൻ മോർഗൻ അഫ്ഗാനിസ്ഥാനെതിരെ കളിക്കാൻ സാധ്യതയുള്ളത് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകും. അഫ്ഗാനിസ്ഥാനെതിരെ ജേസൺ റോയിയുടെ അഭാവത്തിൽ ജെയിംസ് വിൻസ് ഓപ്പൺ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. മോർഗൻ കളിച്ചില്ലെങ്കിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന മൊയീൻ അലി ടീമിൽ ഇടം പിടിക്കും

ടോസ് ബംഗ്ലാദേശിന്, വിന്‍ഡീസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

ലോകകപ്പില്‍ ഇന്നത്തെ നിര്‍ണ്ണായക മത്സരത്തില്‍ ബംഗ്ലാദേശ്ിന് ടോസ്. ടോസ് നേടി ബംഗ്ലാദേശ് വിന്‍ഡീസിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മത്സരത്തില്‍ ഒരു മാറ്റമാണ് ബംഗ്ലാദേശ് വരുത്തിയിട്ടുള്ളത്. മുഹമ്മദ് മിഥുന് പകരം ലിറ്റണ്‍ ദാസ് ബംഗ്ലാദേശ് നിരയിലേക്ക് എത്തുന്നു. അതേ സമയം വിന്‍ഡീസ് നിരയില്‍ ഒരു മാറ്റമാണുള്ളത്. കാര്‍ലോസ് ബ്രാത്‍വൈറ്റിനു പകരം ടീം ഡാരെന്‍ ബ്രാവോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

ഷോര്‍ട്ട് ബോള്‍ നേരിട്ടാല്‍ റണ്‍സ് വരുമെന്നറിയാം, ലോകകപ്പില്‍ വിന്‍ഡീസിന്റെ ശൈലി വിഭിന്നം

ബംഗ്ലാദേശ് ടീം ഷോര്‍ട്ട് ബോളിനെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും റണ്‍സ് പിറക്കുന്നതെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാല്‍. നെറ്റ്സില്‍ വിന്‍ഡീസിന്റെ ഷോര്‍ട്ട് ബോളിംഗ് നേരിടുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്നും തമീം പറഞ്ഞു. ആദ്യ 10-15 ഓവറില്‍ അവര്‍ എല്ലാ ടീമിനോടും ഇതേ സമീപനമാണ് പുലര്‍ത്തിയിട്ടുള്ളത്. ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് ആക്രമിക്കുക. അത് വിക്കറ്റുകള്‍ക്കും റണ്‍സ് വഴങ്ങുന്നതിനുമുള്ള സാധ്യത തരുന്നുണ്ട്, രണ്ടും പ്രതീക്ഷിച്ചാവണം ബംഗ്ലാദേശ് വിന്‍ഡീസിന്റെ ആ നയത്തെ ചെറുക്കേണ്ടതെന്നും അതിനു ടീം തയ്യാറെടുത്ത് കഴിഞ്ഞുവെന്നും തമീം പറഞ്ഞു.

ബംഗ്ലാദേശിന്റെ ആ നയം ഞങ്ങള്‍ക്ക് ആശ്ചര്യമുണ്ടാക്കുവാന്‍ പാടില്ല, അതിനാല്‍ തന്നെ അതിനു വേണ്ട തയ്യാറെടുപ്പുകള്‍ ടീം നടത്തിയിട്ടുണ്ട്. അയര്‍ലണ്ടില്‍ വിന്‍ഡീസിനെ നേരിട്ടപ്പോളോ വിന്‍ഡീസില്‍ ടീമിനെ നേരിട്ടപ്പോളോയുള്ള ശൈലിയിലല്ല ലോകകപ്പില്‍ വിന്‍ഡീസ് കളിക്കുന്നത്. അവര്‍ ഷോര്‍ട്ട് ബോളുകളെ ഏറെ ആശ്രയിക്കുന്നുണ്ട്, അത് മറികടന്നാല്‍ അവര്‍ക്കെതിരെ റണ്‍സ് യഥേഷ്ടം നേടാമെന്നും തമീം പറഞ്ഞു.

ആരാധകരുടെ അതേ ആവേശത്തിലല്ല ഞങ്ങള്‍ ക്രിക്കറ്റര്‍മാര്‍ ഇത്തരം മത്സരങ്ങളെ സമീപിക്കുക

ആരാധകര്‍ ഏറെ ആവേശത്തോടെയും വികാരഭരിതരുമായാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങളെ നോക്കി കാണുന്നത്, എന്നാല്‍ ഞങ്ങള്‍ ക്രിക്കറ്റര്‍മാര്‍ക്ക് അതേ സമീപനമല്ല ഉണ്ടാകുകയെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ആരാധകരുടെ അതേ കാഴ്ചപ്പാടില്‍ മത്സരത്തെ സമീപിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുവാനുള്ള സാധ്യതയുണ്ട്. ക്രിക്കറ്റ്ര‍മാര്‍ എപ്പോളും പ്രൊഫഷണല്‍ ആയിരിക്കണം, ഫീല്‍ഡില്‍ എന്താണ് ശരിയായി ചെയ്യേണ്ടതെന്ന ബോധവും ഉണ്ടാകണമെന്ന് വിരാട് കോഹ‍്‍ലി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ചാമ്പ്യന്‍ ട്രോഫിയില്‍ തങ്ങളെ തീര്‍ത്തും നിഷ്പ്രഭമാക്കിയെങ്കിലും അതല്ലാതെ പൊതുവേ പാക്കിസ്ഥാനെതിരെ ഇന്ത്യ തന്നെയാണ് മെച്ചപ്പെട്ട ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ആ കാര്യം ന്ല‍കുന്ന ആത്മവിശ്വാസം ടീമിനുണ്ടായിരുന്നു, ജയിക്കാനാകുമെന്ന വിശ്വാസവും അതിനൊപ്പമുണ്ടായിരുന്നുവെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

അണ്ടര്‍ ഡോഗ് ടാഗുകള്‍ സത്യം തന്നെ, അടുത്തിടെ കളിച്ചതില്‍ ബംഗ്ലാദേശ് തന്നെ മുന്നില്‍

ബംഗ്ലാദേശിനെതിരെ ലോകകപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ തങ്ങള്‍ അണ്ടര്‍ ഡോഗുകളാണെന്ന് വിലയിരുത്തപ്പെടുന്നതില്‍ യാതൊരുവിധ പ്രശ്നവുമില്ലെന്ന് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ബംഗ്ലാദേശിനെക്കാള്‍ ക്രിക്കറ്റ് പാരമ്പര്യം വിന്‍ഡീസിനാണെങ്കിലും അടുത്തിടെ നടന്നിട്ടുള്ള മത്സരങ്ങളില്‍ കൂടുതല്‍ മത്സരവും വിജയിച്ചിട്ടുള്ളത് ഏഷ്യന്‍ ടീം ആണ്. അത് തുറന്ന് സമ്മതിക്കുകയാണ് ജേസണ്‍ ഹോള്‍‍ഡറും. കഴിഞ്ഞ് നാല് മത്സരങ്ങളില്‍ നാലിലും വിജയം ബംഗ്ലാദേശിനൊപ്പമാണെങ്കിലും ലോകകപ്പ് എന്നത് തീര്‍ത്തും വ്യത്യസ്തമായ ഘടകം കൂടിയാണെന്ന് ജേസണ്‍ ഹോള്‍ഡര്‍ ഓര്‍മ്മപ്പെടുത്തി.

അടുത്തിടെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാല്‍ ബംഗ്ലാദേശ് തന്നെയാണ് ഫേവറൈറ്റുകളെന്ന് സംശയമില്ല, എന്നാല്‍ ലോകകപ്പ് എന്നാല്‍ വ്യത്യസ്തമായ അന്തരീക്ഷമാണ്, ഇത് തീര്‍ത്തും വിഭിന്നമായ ഒരു ടൂര്‍ണ്ണമെന്റാണെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. ഈ മത്സരത്തിനു ഞങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്നും വിന്‍ഡീസിന്റെ ടൂര്‍ണ്ണമെന്റിലെ സാധ്യതകളും ബംഗ്ലാദേശിനെതിരെയുള്ള നഷ്ട പ്രതാപവും തിരിച്ച് പിടിക്കുവാനുള്ള അവസരമാണ് ഇന്നത്തേതെന്ന് ഹോള്‍ഡര്‍ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടിയെങ്കിലും പിന്നീട് ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നിരുന്നു വിന്‍ഡീസിനു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്തുവാന്‍ ഇന്ന് വിന്‍‍ഡീസിനു ജയം അനിവാര്യമാണ്. ഒരു ടീമും എളുപ്പുമുള്ള എതിരാളികളല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ വിജയം ഉറപ്പാക്കുകയാണ് ടീമിന്റെ കൈയ്യിലുള്ള മാര്‍ഗ്ഗമെന്നും പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള മത്സരം മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നിലുള്ളത്, അത് വിജയിച്ച് മുന്നോട്ട് പോകുക എന്നതാണ് ഇപ്പോളത്തെ ലക്ഷ്യമെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

അവിശ്വസനീയം, മനോഹരം, ബാബര്‍ അസമിനെ പുറത്താക്കിയ കുല്‍ദീപിന്റെ പന്തിനെക്കുറിച്ച് വിരാട് കോഹ്‍‍ലി

ഇന്ത്യയ്ക്ക് വേണ്ടി പാക്കിസ്ഥാന്റെ തുടര്‍ച്ചയ്ക്ക് തുടക്കമിട്ടത് ഇന്നലെ കുല്‍ദീപ് യാദവ് ആയിരുന്നു. പാക്കിസ്ഥാന് വേണ്ടി ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു ബാബര്‍ അസമിനെയും ഫകര്‍ സമനെയും കുല്‍ദീപ് പുറത്താക്കിയ ശേഷം മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ് പോലും നടത്താതെ പാക്കിസ്ഥാന്‍ കീഴടങ്ങുകയായിരുന്നു. ഇന്ത്യയുടെ ചൈനമാന്‍ സ്പിന്നറെ ഏറെ പുകഴ്ത്തിയാണ് ഇന്നലെ വിരാട് കോഹ‍്‍ലി മാച്ച് പ്രസന്റേഷനില്‍ സംസാരിച്ചത്.

ബാബര്‍ അസമിനെ താരം പുറത്താക്കിയ പന്ത് അവിശ്വസനീയമാണെന്നും ആ പന്തിന്റെ ഡ്രിഫ്ടും ടേണും ബാറ്റ്സ്മാനെ ബീറ്റ് ചെയ്തതുമെല്ലാം കണ്ണിനു കുളിരേകുന്ന കാഴ്ചയാണെന്ന് വിരാട് പറഞ്ഞു. നീണ്ട സ്പെല്‍ കുല്‍ദീപിനു കൊടുത്തപ്പോള്‍ താരത്തിനു തന്റെ റിഥം വീണ്ടെടുക്കുവാന്‍ സാധിച്ചുവെന്നും ഇംഗ്ലണ്ടിലെത്തിയ ശേഷം താരം ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞതിപ്പോളാണെന്നും കോഹ്‍ലി പറഞ്ഞു.

ചഹാലിനൊപ്പം താരത്തിന്റെ ആത്മവിശ്വാസം കൂടി ഉയര്‍ന്നാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളിലെ നിര്‍ണ്ണായക സ്വാധീനമാകുമെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

Exit mobile version