Picsart 23 10 13 17 28 42 693

ബംഗ്ലാദേശിനെ 245 റണ്ണിൽ നിർത്തി ന്യൂസിലൻഡ്

ഏകദിന ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് ന്യൂസിലൻഡ് ടീമിന് എതിരെ 245/9 റൺസ് എടുത്തു. മികച്ച ബൗളൊംഗ് കാഴ്ചവെച്ച ന്യൂസിലൻഡിന് എതിരെ ബംഗ്ലാദേശ് ബാറ്റിങ് നിരയിലെ ഭൂരിഭാവും പരാജയപ്പെട്ടു. 66 റൺസ് എടുത്ത മുഷ്ഫിഖുർ റഹ്മാനും 40 റൺസ് എടുത്ത ഷാകിബും, 41 റൺ എടുത്ത മഹ്മൂദുള്ളയും മാത്രമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്.

ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് 56-4 എന്ന നിലയിൽ ആയിരുന്നു‌. അവിടെ നിന്ന് മുഷ്ഫികറും ഷാകിബും ചേർന്ന കൂട്ടുകെട്ട് ആണ് ബംഗ്ലാദേശിനെ മാന്യമായ സ്കോറിൽ എത്തിച്ചത്. ന്യൂസിലഡിനായി ലോകി ഫെർഗൂസൺ മൂന്ന് വിക്കറ്റും ട്രെന്റ് ബൗൾട്ട്, മാറ്റ് ഹെൻറി എന്നിവർ 2 വിക്കറ്റും വീഴ്ത്തി. മാറ്റ് ഹെൻറി, സാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version