Picsart 23 10 18 00 35 32 441

സെമിഫൈനലിൽ കളിക്കാൻ ആകുമെന്ന പ്രതീക്ഷയുമായാണ് നെതർലന്റ്സ് ലോകകപ്പിന് വന്നത് എന്ന് ക്യാപ്റ്റൻ

ഇന്ന് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച ശേഷം സംസാരിച്ച നെതർലന്റ്സ് ക്യാപ്റ്റൻ നെതർലന്റ്സ് സെമി ഫൈനൽ ലക്ഷ്യം വെച്ചാണ് ലോകകപ്പിലേക്ക് വന്നത് എന്ന് പറഞ്ഞു. ടൂർണമെന്റ് ആരംഭിക്കും മുമ്പ് തന്നെ ഇതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് താൻ പറഞ്ഞിരുന്നു എന്ന് സ്കോട്ട് എഡ്വേർഡ് മത്സര ശേഷം പറഞ്ഞു.

ഏകദിന ലോകകപ്പിൽ ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിനെതിരായ നെതർലന്റ്സിന്റെ ആദ്യ വിജയമായിരുന്നു ഇത്. വിജയത്തിന് ശേഷം ബ്രോഡ്കാസ്റ്റർമാരോട് സംസാരിച്ച എഡ്വേർഡ്സ്, അവസാനം വരെ തുടരുന്ന ഒരു ഇന്നിങ്സ് കളിക്കാൻ ആണ് താൻ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു ‌.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ, ഞങ്ങളുടെ പ്രശ്‌നം വിക്കറ്റുകൾ നഷ്‌ടപ്പെടുകയാണ് എന്നതായിരുന്നു. ഇന്നിങ്സ് പൂർത്തിയാക്കാൻ ഞങ്ങക്ക് ഇതിനു മുമ്പ് ആവാതിരുന്നതും പ്രശ്നമായി‌.
വിജയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ടീമിനെക്കുറിച്ച് അഭിമാനിക്കുന്നതായും മത്സരത്തിനായി ഉയർന്ന ലക്ഷ്യങ്ങൾ അവർ വെച്ചിട്ടുണ്ട്. വിജയം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്ന് എഡ്വേർഡ്സ് പറഞ്ഞു.

“ഈ ടീമിനെ ഓർത്ത് ശരിക്കും അഭിമാനിക്കുന്നു. ഞങ്ങൾ ടൂർണമെന്റിൽ പ്രവേശിച്ചപ്പോക്ക്, സെമിഫൈനലിൽ കളിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇറങ്ങിയത്. അങ്ങനെ ചെയ്യുന്നതിന്, ഈ ടൂർണമെന്റിലെ മുൻനിര ടീമുകളെ തോൽപ്പിക്കണം, ദക്ഷിണാഫ്രിക്ക തീർച്ചയായും ഈ ടൂർണമെന്റിൽ പ്രിയപ്പെട്ടവരാണ്. അവരെ തോൽപ്പിച്ചതിൽ സന്തോഷമുണ്ട്.” എഡ്വേർഡ്സ് പറഞ്ഞു.

Exit mobile version