Picsart 23 11 01 11 06 58 719

മുംബൈയിലെയും ഡെൽഹിയിലെയും മത്സരങ്ങൾക്ക് ഇടയിൽ ‘ഫയർവർക്സ്’വേണ്ടെന്ന് ബി സി സി ഐ

ലോകകപ്പ് മത്സരങ്ങൾക്ക് ഇടയിൽ വേദിയിൽ നടത്തുന്ന വെടിക്കെട്ടുകളിൽ നിന്നു മുംബൈയെയും ഡെൽഹിയെയും ഒഴിവാക്കി. ഈ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം മോശമായതിനാൽ ഡൽഹിയിലും മുംബൈയിലും ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു.

നവംബർ 6ന് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടുന്ന ഒരേയൊരു മത്സരം മാത്രമെ ഡൽഹിയിൽ ഇനി ശേഷിക്കുന്നുള്ളൂ. ഇനി രണ്ട് ലീഗ് മത്സരങ്ങൾക്കും അതിനു ശേഷമുള്ള സെമിഫൈനലിനും മുംബൈ ആതിഥേയത്വം വഹിക്കും.

“ബിസിസിഐ പരിസ്ഥിതി ആശങ്കകളോട് സെൻസിറ്റീവ് ആണ്. ഞാൻ ഇക്കാര്യം ഐസിസിയുമായി ഔപചാരികമായി സംസാരിച്ചു, മലിനീകരണത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന ഒരു വെടികെട്ടും മുംബൈയിൽ ഉണ്ടാകില്ല,” ബിസിസിഐ സെക്രട്ടറി ജയ് ഷാ ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version