Site icon Fanport

ചരിത്രം കുറിച്ച് മുഹമ്മദ് ഷമി, ലോകകപ്പിൽ 2 തവണ 5 വിക്കറ്റ് എടുക്കുന്ന ആദ്യ ഇന്ത്യൻ

Picsart 23 10 22 18 21 25 422

മുഹമ്മദ് ഷമി ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ന് ലോകകപ്പിൽ ന്യൂസിലൻഡിന് എതിരെ നേടിയ 5 വിക്കറ്റ് നേട്ടത്തോടെ ലോകകപ്പിൽ രണ്ട് തവണ 5 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി മുഹമ്മദ് ഷമി മാറി. 48 കൊല്ലത്തെ ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിനും ഈ നേട്ടം കൈവരിക്കാൻ ആയിരുന്നില്ല. ഇന്ന് 54 റൺസ് വഴങ്ങിയാണ് ഷമി 5 വിക്കറ്റുകൾ നേടിയത്. ലോകകപ്പിൽ ആദ്യ നാലു മത്സരങ്ങളിലും ഷമിക്ക് ആദ്യ ഇലവനിൽ ഇടം കിട്ടിയിരുന്നില്ല‌.

മുഹമ്മദ് ഷമി 23 10 22 18 21 51 156

ഷമി മുമ്പ് ലോകകപ്പിൽ തന്നെ ഇംഗ്ലണ്ടിന് എതിരെയും 5 വിക്കറ്റ് നേടിയിട്ടുണ്ട്. ആകെ 12 മത്സരങ്ങൾ ലോകകപ്പിൽ കളിച്ച ഷമി ഇതിനകം 36 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അത്ര മികച്ച റെക്കോർഡ് ആണ് ഷമിക്ക് ലോകകപ്പിൽ ഉള്ളത്. ലോകകപ്പിൽ അഞ്ചു തവണ നാലു വിക്കറ്റ് നേട്ടവും ഷമി കൊയ്തിട്ടുണ്ട്.

Most 5fers for India in Worldcup

2 – Shami*
1 – Kapil Dev
1 – Nehra
1 – Venkatesh
1 – Robin Singh
1 – Yuvraj

Exit mobile version