Site icon Fanport

“ഇന്ത്യ ജയിക്കുമ്പോൾ താൻ പുറത്തിരിക്കുന്നതിൽ വിഷമിക്കാറില്ല” – മുഹമ്മദ് ഷമി

ഇന്ത്യ വിജയിക്കുന്നു എങ്കിലും താൻ ടീമിൽ ഇല്ലായെങ്കിലും പ്രശ്നമില്ല എന്ന് മുഹമ്മദ് ഷമി. ഇന്ന് ന്യൂസിലൻഡിന് എതിരായ മത്സരത്തിൽ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സംസാരിക്കുക ആയിരുന്നു ഷമി. ആദ്യ മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നതിൽ വിഷമം ഉണ്ടായിരുന്നില്ല എന്ന് ഷമി പറഞ്ഞു. ടീം വിജയിക്കുന്നുണ്ട് എങ്കിലും ടീം നല്ല പ്രകടനം നടത്തുന്നുണ്ട് എങ്കിലും മറ്റൊന്നിലും വിഷമിക്കേണ്ടതില്ല എന്നും ഷമി പറഞ്ഞു.

മുഹമ്മദ് ഷമി 23 10 22 17 53 59 198

“ഇന്ന് ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയത് ആത്മവിശ്വാസം ഉയർത്തി. നിങ്ങളുടെ ടീം അംഗങ്ങൾ നന്നായി പ്രവർത്തിക്കുന്നുവെങ്കിൽ, നിങ്ങൾ അവരെ പിന്തുണയ്ക്കണം, ടീം നന്നായി പ്രവർത്തിക്കേണ്ടത് പ്രധാനമാണ്, അത് ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ട് താൻ പുറത്തിരിക്കുന്നതിൽ വിഷമം ഇല്ല.” ഷമി പറഞ്ഞു.

“നിങ്ങളുടെ ടീം എല്ലായ്പ്പോഴും മികച്ച ടീമായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. എനിക്ക് ആ വിക്കറ്റുകൾ ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്, ഇന്ത്യ ടേബിളിൽ ഒന്നാം സ്ഥാനത്താണ് എന്നത് അതിനേക്കാൾ സന്തോഷം നൽകുന്നു.” ഷമി പറഞ്ഞു. ഇന്ന് 10 ഓവറിൽ 54 റൺസ് നൽകി 5 വിക്കറ്റ് ഷമി വീഴ്ത്തിയിരുന്നു.

Exit mobile version