Site icon Fanport

മുഹമ്മദ് ഷമിയെ ആദ്യ മത്സരം മുതൽ കളിപ്പിക്കണമായിരുന്നു എന്ന് ഗംഭീർ

ക്രിക്കറ്റ് ലോകകപ്പിന്റെ തുടക്കം മുതൽ പേസർ മുഹമ്മദ് ഷമി ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ഗൗതം ഗംഭീർ പറഞ്ഞു. ടൂർണമെന്റിലെ ആദ്യ നാലു മത്സരങ്ങളിൽ ഷമി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നില്ല. ഇന്നലെ ആദ്യമായി കളിച്ചപ്പോൾ 5 വിക്കറ്റ് നേടി കളിയിലെ താരമാവുകയും ചെയ്തിരുന്നു.

ഷമി 23 10 22 17 53 59 198

സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച ഗംഭീർ, ഷമിക്ക് ക്ലാസ് താരമാണെന്ന് പറഞ്ഞു, “ഷമിക്ക് വേറെ ക്ലാസ്സുണ്ട്. അദ്ദേഹത്തെ പുറത്തിരുത്താൻ ഇന്ത്യൻ ടീം മാനേജ്‌മെന്റിന് എളുപ്പമായിരിക്കില്ല. ഇന്ത്യ തുടർച്ചയായി നാല് മത്സരങ്ങൾ വിജയിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല, എന്നിരുന്നാലും, തുടക്കം മുതൽ മുഹമ്മദ് ഷമി ഈ പ്ലെയിംഗ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നു, ”ഗംഭീർ പറഞ്ഞു.

“ഒരു ധർമ്മശാല ഗ്രൗണ്ടിൽ അഞ്ച് ബൗളർമാരുമായാണ് ഇന്ത്യ പോയത്, അത് ബൗളർമാർക്ക് വളരെ ബുദ്ധിമുട്ടാണ്, ടീം മാനേജ്‌മെന്റ് ഇനി ഷമിയെ എങ്ങനെ പുറത്താക്കുമെന്ന് കണ്ടറിയണം. ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയാൽ അവർ ഷമിയെ ടീമിൽ നിർത്തുമോ?” ഗംഭീർ ചോദിച്ചു.

Exit mobile version