Site icon Fanport

ലോകകപ്പിലെ അവസാന രണ്ട് മത്സരങ്ങളില്‍ താന്‍ മാനസികമായി ക്ഷീണിച്ചിരുന്നുവെന്ന് ഷാക്കിബ്

ലോകകപ്പ് 2019ലെ അവസാന രണ്ട് മത്സരങ്ങളില്‍ താന്‍ മാനസികമായി ക്ഷീണിച്ചിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. 606 റണ്‍സും 11 വിക്കറ്റും നേടിയ താരം രണ്ട് ശതകങ്ങളും അഞ്ച് അര്‍ദ്ധ ശതകങ്ങളുമാണ് നേടിയത്. എന്നാല്‍ ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയുമുള്ള മത്സരങ്ങളില്‍ താന്‍ മാനസികമായി ക്ഷീണിതനായിരുന്നുവെന്ന് ഷാക്കിബ് പറഞ്ഞു.

എന്നാല്‍ അതിനെ താന്‍ മറികടന്നത് തന്റെ ഫിറ്റ്നെസ്സ് നില മികച്ചതായിരുന്നതിനാലാണെന്ന് ഷാക്കിബ് പറഞ്ഞു. മത്സരങ്ങള്‍ക്കിടയിലും താന്‍ ഫിറ്റ്നെസ്സിന് വേണ്ടി താന്‍ പരിശ്രമിച്ചിരുന്നു. എല്ലാം ഒരു പോലെ സന്തുലിതമായി കൊണ്ടുപോകുവാന്‍ പാടായിരുന്നു, ഏറ്റവും ശ്രമകരമായിരുന്നത് അവസാന രണ്ട് മത്സരങ്ങളായിരുന്നുവെന്നും ഷാക്കിബ് പറഞ്ഞു.

ഈ രണ്ട് മത്സരങ്ങളില്‍ ബംഗ്ലാദേശിന് തോല്‍വിയായിരുന്നു ഫലം. ഇന്ത്യയോട് തോറ്റത്തോടെ ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്തായപ്പോള്‍ അവസാന മത്സരത്തില്‍ പാക്കിസ്ഥാനോടും ടീം തോറ്റു.

Exit mobile version