Site icon Fanport

“ഇന്ത്യൻ ടീമിന് ധോണിയെ ആവശ്യമാണ്, വിരമിക്കാൻ സമയമായിട്ടില്ല”

മഹേന്ദ്ര സിംഗ് ധോണിയെ ഇന്ത്യൻ ടീമിനാവശ്യമാണെന്ന് ശ്രീലങ്കൻ താരം ലസിത് മലിംഗ. ലോകകപ്പ് കഴിഞ്ഞാലുടൻ ഇന്ത്യൻ താരം ധോണി വിരമിക്കുമെന്ന് ഒട്ടേറെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മലിംഗ. ധോണിയെപ്പോലെയൊരു താരത്തിന് ഇന്ത്യയുടെ ഭാവി തലമുറയ്ക്കായി ഒട്ടേറെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കാനുണ്ട്.

സമ്മർദ്ദഘട്ടങ്ങളിൽ ബാറ്റ് ചെയ്യുക എന്ന കല ധോണിയിൽ നിന്നും ഇന്ത്യൻ യുവ താരങ്ങൾ പഠിക്കണമെന്നും മലിംഗ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിലെ മെല്ലെപ്പോക്കാണ് ധോണിക്ക് എതിരെ ഏറെ വിമർശമുയർത്തിയത്. ഇംഗ്ലണ്ടിനോട് 31 റൺസിന് ഇന്ത്യ പരാജയപ്പെട്ടതിന് പഴി കേട്ടത് ധോണിയായിരുന്നു. സന്നാഹ മത്സരത്തിലെ ബംഗ്ലാദേശിനെ തല്ലിത്തകർത്ത ധോണിയെ ലോകകപ്പ് തുടങ്ങിയതിന് ശേഷം കണ്ടിരുന്നില്ല.

Exit mobile version