Dawidmalan

റണ്ണടിച്ച് കൂട്ടി മലന്‍, ഇംഗ്ലണ്ടിന് 364 റൺസ്

ബംഗ്ലാദേശിനെതിരെ ധരംശാലയിൽ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീം 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. ടോപ് ഓര്‍ഡറിൽ നിന്നുള്ള മിന്നും പ്രകടനം ആണ് ഇംഗ്ലണ്ടിനെ കരുതുറ്റ സ്കോറിലേക്ക് നയിച്ചത്.

ഓപ്പണര്‍മാരായ ജോണി ബൈര്‍സ്റ്റോയും ദാവിദ് മലനും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 115 റൺസാണ് നേടിയത്. 52 റൺസ് നേടിയ ബൈര്‍സ്റ്റോയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടര്‍ന്ന് മലനും ജോ റൂട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 156 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയിൽ മുന്നേറി.

107 പന്തിൽ 140 റൺസ് നേടിയ മലന്‍ 16 ബൗണ്ടറിയും 5 സിക്സുമാണ് മത്സരത്തിൽ നേടിയത്. ജോ റൂട്ട് 68 പന്തിൽ 82 റൺസ് നേടി പുറത്തായി. ബംഗ്ലാദേശിനായി  മഹേദി ഹസന്‍ നാലും ഷൊറിഫുള്‍ ഇസ്ലാമും മൂന്നും വിക്കറ്റ് നേടി.

Exit mobile version