Site icon Fanport

ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളുമായി കുൽദീപ് യാദവ്

കുൽദീപ് യാദവിന്റെ സ്പിൻ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരെ വരെ ഞെട്ടിക്കാറുണ്ട്‌‌. ഇന്ന് ആ വിധി ബറ്റ്ലറിനായിരുന്നു ആ ബൗൾ നേരിടേണ്ട വിധി. ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തിയ പന്ത് മിഡിൽ സ്റ്റമ്പും എടുത്താണ് പോയത്. ബട്ലർ ബാറ്റു വെച്ചതിന് അടുത്തൊന്നും ആയിരുന്നില്ല പന്തുള്ളത്. നിസ്സംശയം ഈ ലോകകപ്പിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ബൗൾ ആണ് ഇതെന്ന് പറയാം.

കുൽദീപ് 23 10 29 20 26 45 808

കുൽദീപിന്റെ ഇത്തരത്തിലുള്ള ടേൺ ബാറ്റർമാരെ ഞെട്ടിക്കുന്നത് ഇത് ആദ്യമല്ല. 2019 ലോകകപ്പിൽ ബാബർ അസമിനെ പുറത്താക്കിയ കുൽദീപിന്റെ പന്ത് ആരും മറന്നു കാണില്ല. അന്ന് ആ പന്തും ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളായി എല്ലാവരും വിലയിരുത്തിയിരുന്നു‌. 7.2 ഡിഗ്രിയോളം കുൽദീപിന്റെ പന്ത് ഇന്ന് ടേൺ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു‌.

Exit mobile version