Picsart 23 10 19 21 48 59 228

കോഹ്ലിക്ക് എതിരെ വൈഡ് എറിയാൻ പദ്ധതിയില്ലായിരുന്നു എന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ

ഇന്നലെ വിരാട് കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കാൻ ശ്രമിക്കവെ ബംഗ്ലാദേശ് രണ്ട് ബൈഡ് എറിഞ്ഞിരുന്നു‌. ബംഗ്ലാദേശ് കോഹ്ലി സെഞ്ച്വറി അടിക്കാതിരിക്കാൻ വേണ്ടിയാണ് വൈഡ് എറിഞ്ഞത് എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരോപണങ്ങക്ക് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാന്റോ നിഷേധിച്ചു.

വിരാട് കോഹ്‌ലിക്ക് നേരെ വൈഡ് എറിഞ്ഞത് ആകസ്മികമായി നടന്നതാണ് എന്ന് നജ്മുൽ ഹൊസൈൻ ഷാന്റോ ഊന്നിപ്പറഞ്ഞു. “ഇല്ല, ഇല്ല. അങ്ങനെയൊരു പ്ലാൻ ഇല്ലായിരുന്നു. ഇത് ഒരു സാധാരണ പ്ലാൻ ആയിരുന്നു. ഒരു ബൗളർക്കും വൈഡ് ബോൾ ബൗൾ ചെയ്യാനുള്ള ഉദ്ദേശം ഇല്ലായിരുന്നു. ഞങ്ങൾ ശരിയായ കളി കളിക്കാൻ ശ്രമിച്ചു.” ഷാന്റോ പറഞ്ഞു.

ഇന്നലെ പരാജയപ്പെടാൻ കാരണം ബംഗ്ലാദേശിന്റെ ബാറ്റിങ് ആണെന്ന് ഷാന്റോ പറഞ്ഞു. “തമീം ബാറ്റ് ചെയ്ത രീതി വളരെ മികച്ചതായിരുന്നു. പക്ഷേ ടീം അവനിൽ നിന്ന് ഒരു വലിയ ഇന്നിംഗ്‌സ് പ്രതീക്ഷിക്കുന്നു. അതിനാൽ, അവസരം വന്നാൽ ഭാവിയിൽ അദ്ദേഹം വലിയ ഇന്നിംഗ്‌സ് കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” ഷാന്റോ മത്സരശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു

“മധ്യ ഓവറുകളിൽ ഞങ്ങൾക്ക് നന്നായി ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല ഞാൻ കരുതുന്നു. ഓപ്പണർമാർ അൽപ്പം കൂടി ബാറ്റ് ചെയ്തിരുന്നെങ്കിൽ അത് മറ്റൊരു കളിയാകുമായിരുന്നു. ബാറ്റർമാർ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടു. “ഷാന്റോ കൂട്ടിച്ചേർത്തു.

Exit mobile version