Picsart 23 10 05 11 21 42 151

പരിശീലനത്തിൽ തിരിച്ചെത്തി കോഹ്ലി, പതിവിൽ കൂടുതൽ സമയം നെറ്റ്സിൽ ചിലവഴിച്ചു

ലോകകപ്പിലെ ആദ്യ മത്സരത്തിന് 2 ദിവസം മാത്രം ബാകംക്കിയിരിക്കെ പരിശീലനം കടുപ്പിച്ച് വിരാട് കോഹ്ലി. കുടുംബവുമായി ചിലവഴിക്കാൻ ചെറിയ ഇടവേള എടുത്ത കോഹ്ലി കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തി ടീമിനൊപ്പം ചേർന്നിരുന്നു. ഈ ഞായറാഴ്ച ആണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവരുടെ ലോകകപ്പിലെ ആദ്യ മത്സരം കളിക്കേണ്ടത്. ഇന്ത്യയുടെ ആദ്യ പരിശീലന സെഷനിൽ ഇന്ന് എത്തിയ വിരാട് കോഹ്‌ലി നെറ്റ് സെഷനിൽ പതിവിൽ കൂടുതൽ സമയം ചിലവഴിച്ചു.

ചില പ്രാദേശിക നെറ്റ് ബൗളർമാരെയും കോഹ്ലി നെറ്റ്സിൽ നേരിട്ടു. രണ്ട് മണിക്കൂർ പരിശീലന സെഷനായിട്ടാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നത് എങ്കിലും കോഹ്‌ലി 45 മിനിറ്റ് അധികം നെറ്റ്സിൽ ചിലവഴിച്ചു. വാം അപ്പ് മാച്ചുകൾ ഇന്ത്യക്ക് കളിക്കാൻ കഴിയാത്തത് കൂടെ കണക്കിലെടുത്താണ് കോഹ്ലി എക്സ്ട്രാ എഫേർട്ട് ഇടുന്നത്.

കോഹ്‌ലിയെ കൂടാതെ, ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് എന്നിവരും നെറ്റ്‌സിൽ ഉണ്ടായിരുന്നു. ഇന്നലെ അഹമ്മദാബാദിൽ പോയ രോഹിത് ശർമ്മ ഇന്ന് പരിശീലനത്തിന് ടീമിനൊപ്പം ഇല്ല.

Exit mobile version