Picsart 23 10 23 09 59 55 410

കോഹ്ലി ക്രിക്കറ്റ് കണ്ട മഹത്തായ താരങ്ങളിൽ ഒരാളായി അറിയപ്പെടും – ഡാരിൽ മിച്ചൽ

വിരാട് കോഹ്ലിയെ പ്രശംസിച്ച് ന്യൂസിലൻഡ് താറ്റം ഡാരിൽ മിച്ചൽ. കോഹ്ലി കളിയിലെ മഹാന്മാരിൽ ഒരാളായി എന്നും അറിയപ്പെടും എന്ന് മിച്ചൽ പറഞ്ഞു. ഇന്നലെ 95 റൺസ് എടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കോഹ്ലിക്ക് ആയിരുന്നു‌.

“കോഹ്ലി ഒരു ലോകോത്തര കളിക്കാരനാണ്, അവൻ കളിയിലെ മഹാന്മാരിൽ ഒരാളായി എന്നും വാഴ്ത്തപ്പെടും.” മിച്ചൽ പറഞ്ഞു. സമ്മർദത്തിൻകീഴിൽ വളരെ മികച്ച ഒരു ഇന്നിംഗ്സ് ആയിരുന്നു കോഹ്ലിയുടേത്. അയാൾക്ക് 100 നേടാൻ ആയില്ലെങ്കിലും, അവൻ തന്റെ ടീമിനെ വിജയത്തിലേക്ക് എത്തിച്ചു.” മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മിച്ചൽ കോഹ്‌ലിയെ കുറിച്ച് പറഞ്ഞത്.

ന്യൂസിലൻഡ് ഈ പരാജയത്തിൽ നിന്ന് തിരിച്ചുവരും എന്നും മിച്ചൽ പറഞ്ഞു. “ഞങ്ങൾ മെച്ചപ്പെടുന്നത് തുടരും. ഞങ്ങൾ വ്യത്യസ്തമായ കാര്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും, ഞങ്ങൾ വിക്കറ്റുകൾ വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കും, ഇന്ന് രാത്രി ഞങ്ങളുടെ ബൗളിംഗ് യൂണിറ്റിനെക്കുറിച്ചും അവർ അത് എങ്ങനെ ചെയ്യാൻ ശ്രമിച്ചുവെന്നും ഞാൻ ശരിക്കും അഭിമാനിക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾക്ക് ഓസീസ് ടീമിനെ നേരിടാൻ ഉണ്ട്. ഞങ്ങൾ അതിനായി തയ്യാറെടുക്കും.” മിച്ചൽ കൂട്ടിച്ചേർത്തു.

Exit mobile version