Site icon Fanport

വിരാട് കോഹ്ലിയാണ് ഏറ്റവും മികച്ച ഫിനിഷർ എന്ന് ഗംഭീർ

ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ വിരാട് കോഹ്ലി ആണ് എന്ന് ഗൗതം ഗംഭീർ. ഇന്നലെ കോഹ്ലി ന്യൂസിലൻഡിന് എതിരെ ഇന്ത്യയെ വിജയിപ്പിച്ചതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഗംഭീർ. വിരാട് കോഹ്‌ലിയെക്കാൾ മികച്ച ഫിനിഷർ വേറെയില്ല. അദ്ദേഹം ഫിനിഷിംഗിൽ മാസ്റ്റർ ആണ് എന്ന് ഗംഭീർ പറഞ്ഞു.

ഗംഭീർ 23 10 23 09 59 55 410

അഞ്ചിലോ ഏഴിലോ ബാറ്റ് ചെയ്യുന്നവർ മാത്രമല്ല ഫിനിഷർ എന്നും ഗംഭീർ ഓർമ്മിപ്പിച്ചു. അവൻ ഒരു ചേസ് മാസ്റ്ററാണ്. ഗംഭീർ പറഞ്ഞു. കോഹ്ലി ഇന്നലെ ഒരു സെഞ്ച്വറി അർഹിച്ചിരുന്നു എന്നും ഒരു സെഞ്ച്വറിക്ക് ആയി ശ്രമിക്കാനുള്ള അവകാശം അദ്ദേഹം അർഹിച്ചിരുന്നു എന്നും ഗംഭീർ പറഞ്ഞു. ഇന്നലെ 95 റൺസ് എടുത്ത കോഹ്ലി സെഞ്ച്വറിക്ക് ആയി ശ്രമിക്കുന്നതിന് ഇടയിൽ ആയിരുന്നു ഔട്ട് ആയത്.

Exit mobile version