കോഹ്‍ലിയുടെ അര്‍ദ്ധ ശതകത്തിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി ഇന്ത്യ

മത്സരത്തിന്റെ നാലാം ഓവറില്‍ ഒരു റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ നഷ്ടമായ ശേഷം വിരാട് കോഹ്‍ലിയും ലോകേഷ് രാഹുലും ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് രാഹുല്‍ ഒരു മോശം ഷോട്ട് കളിച്ച് പുറത്താകുന്നത്. 30 റണ്‍സ് നേടിയ രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യ 64/2 എന്ന നിലയിലായിരുന്നു. 57 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്തത് മുഹമ്മദ് നബിയായിരുന്നു.

പിന്നീട് 76 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടി ഇന്ത്യയുടെ ഇന്നിംഗ്സിന് അടിത്തറയായേക്കുമെന്ന് കരുതിയ കൂട്ടുകെട്ടിനെ റഹ്മത് ഷാ തകര്‍ത്തപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 26.1 ഓവറില്‍ 122/3 എന്ന നിലയില്‍ നില്‍ക്കെ ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‍ലി നേടിയ 58 റണ്‍സാണ് ടീമിനു തുണയായി മാറിയിരിക്കുന്നത്.

Exit mobile version