Kanewilliamson

പരിശീലനത്തിൽ സജീവമായി പങ്കെടുത്തു, എന്നാൽ നിര്‍ണ്ണായക മത്സരത്തിന് വില്യംസൺ ഇല്ല

ഇന്ന് ന്യൂസിലാണ്ടും ദക്ഷിണാഫ്രിക്കയും ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തിൽ ഏറ്റുമുട്ടുമ്പോള്‍ ന്യൂസിലാണ്ട് നിരയിൽ കെയിന്‍ വില്യംസൺ കളിക്കില്ല. താരം പരിശീലനത്തിൽ പങ്കെടുത്തുവെങ്കിലും മത്സരത്തിനിറങ്ങില്ലെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കുകയായിരുന്നു.

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. രണ്ട് ദിവസമായി നെറ്റ്സിൽ ബാറ്റ് ചെയ്യുകയായിരുന്ന താരത്തിന് പാക്കിസ്ഥാനെതിരെ കളിക്കാനാകുമോ എന്നത് പിന്നീട് വിലയിരുത്തുമെന്നും ന്യൂസിലാണ്ട് ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version