Picsart 23 10 01 12 04 20 665

കെയ്ൻ വില്യംസൺ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ കളിക്കില്ല

പരിക്ക് മാറി എത്തി എങ്കിലും ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ലോകകപ്പിലെ ആദ്യ മത്സരത്തിൽ, ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ നേരിടുമ്പോൾ, അവർക്ക് ഒപ്പം ഉണ്ടാകില്ല. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് കരകയറുന്ന കെയ്ൻ വില്യംസണ് ആവശ്യത്തിന് വിശ്രമം നൽകി മാത്രം കളിപ്പിക്കാം എന്നാണ് ഇപ്പോൾ ന്യൂസിലൻഡ് തീരുമാനം. ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്താനെതിരെ ബാറ്റു ചെയ്ത വില്യംസൺ 54 റൺസ് നേടിയ ശേഷം റിട്ടയർ ചെയ്തിരുന്നു.

മാർച്ചിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടയിൽ എസിഎൽ ഇഞ്ച്വറിയേറ്റ താരം പിന്നെ കളത്തിൽ ഇറങ്ങിയത് പാകിസ്താനെതിരെ സന്നാഹ മത്സരത്തിൽ ആയിരുന്നു. 15 പേരടങ്ങുന്ന ന്യൂസിലൻഡ് ലോകകപ്പ് ടീമിൽ ഇടംനേടിയ അദ്ദേഹം ലോകകപ്പ് പുരോഗമിക്കുമ്പോൾ ന്യൂസിലൻഡ് ടീമിൽ സ്ഥിര സാന്നിദ്ധ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version