Picsart 23 10 31 10 55 41 160

ജോ റൂട്ടിന്റെ മോശം ഫോം ആണ് ഇംഗ്ലണ്ട് ഇങ്ങനെ തകരാൻ കാരണം എന്ന് ഗംഭീർ

ഈ ഏകദിന ലോകകപ്പിൽ ഇതുവരെ ഇംഗ്ലണ്ട് താരം ജോ റൂട്ട് നടത്തിയ പ്രകടനങ്ങളിൽ ഇന്ത്യൻ ഇതിഹാസ താരം ഗൗതം ഗംഭീർ നിരാശ പ്രകടിപ്പിച്ചു. റൂട്ടിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ വന്നപ്പോഴെല്ലാം ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകർന്നുവെന്നും ബാറ്റിംഗ് നിര മുഴുവനും തന്നെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത് എന്നും.

“ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര കണ്ടാൽ, ജോ റൂട്ട് ഒഴികെ, മറ്റെല്ലാവരും ആക്രമണാത്മക ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നു. ജോ റൂട്ടിന്റെ ഫോമാണ് ഈ ബാറ്റിംഗ് ലൈനപ്പിനെ ഏറ്റവും ദോഷകരമായി ബാധിച്ചത്, കാരണം ഈ ബാറ്റിംഗ് നിര മുഴുവൻ അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ്, ”ഗംഭീർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെ ഗോൾഡൻ ഡക്കിന് റൂട്ട് പുറത്തായിരുന്നു‌. ആറ് മത്സരങ്ങളിൽ നിന്ന് 29.16 ശരാശരിയിലും 93.08 സ്‌ട്രൈക്ക് റേറ്റിലും 175 റൺസ് മാത്രമാണ് റൂട്ട് ഇതുവരെ ഈ ലോകകപ്പിൽ നേടിയത്‌.

“ഒരു വശത്ത് നിന്ന് ബാറ്റ് ചെയ്യാൻ കഴിയുന്ന ആങ്കറും ടീമിന്റെ ഗ്ലൂവും അവനായിരുന്നു, റൂട്ട് ഫോമിൽ ആണെങ്കിക് ബാക്കിയുള്ള ആളുകൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാൻ കഴിയും. റൂട്ട് ഡെലിവർ ചെയ്യാത്ത നിമിഷം, എല്ലാവരും പരാജയപ്പെടുന്നു. സീമിംഗ്, സ്വിംഗ് ബോളുകൾക്കെതിരെ കളിക്കുന്നതിന്റെ സമ്മർദ്ദം ഉൾക്കൊള്ളാനുള്ള കഴിവ് പലർക്കും ഇല്ല,” ഗംഭീർ കൂട്ടിച്ചേർത്തു.

Exit mobile version